മണ്ഡല വികസനത്തിന്റെ കാതല്‍ ജനകീയ ചര്‍ച്ച: മന്ത്രി സി. രവീന്ദ്രനാഥ്
കൊണ്ടോട്ടി: ഒരു പ്രദേശത്തിന്റെ വികസനത്തിന് വേണ്ടത് ജനകീയ ചര്‍ച്ചയാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കൊണ്ടോട്ടി മണ്ഡലം വികസന സെമിനാര്‍ ഇ.എം.ഇ.എ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണത്തിന്റെ പ്രധാന ആശയവും ഇതാണ്.
ചര്‍ച്ചകളില്‍ വ്യത്യസ്തമായ അഭിപ്രായം ഉയരും. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത് പൊതുവായി എന്ത് വേണമെന്ന് തീരുമാനിക്കമ്പോഴാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണയുണ്ടാകുക. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് പദ്ധതി തയാറാക്കുന്നതെന്ന ബോധ്യം പദ്ധതിയുടെ നടത്തിപ്പില്‍ ജനകീയതയുണ്ടാകാന്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനായി. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ മുഖ്യാതിഥിയായി. ചടങ്ങില്‍ മാപ്പിളപ്പാട്ട് ഗായകന്‍ വി.എം കുട്ടി, മികച്ച ഇന്ത്യന്‍ ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടിക എന്നിവരെ ആദരിച്ചു.
മുന്‍ എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജി, നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ നസീറ, ജില്ലാ പഞ്ചായത്തംഗങ്ങളായ സറീന ഹസീബ്, എ.കെ അബ്ദുറഹ്മാന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിനികളായ എന്‍.പ്രമോദ് ദാസ്, പുലത്ത് കുഞ്ഞു, പി.പി മൂസ, അഷ്‌റഫ് മടാന്‍, കെ. രാമചന്ദ്രന്‍, ഇ.എം.ഇ.എ കോളജ് മാനേജര്‍ സി.പി കുഞ്ഞാന്‍, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്,പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ഡോ.ഒ.ജെ അരുണ്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എ സഗീര്‍, ഹാജറുമ്മ ടീച്ചര്‍, കെ.പി സഈദ്,വിമല പാറക്കണ്ടത്തില്‍, സുനീറ അബ്ദുല്‍ വഹാബ്, ഷെജിനി ഉണ്ണി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ കരീം, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."