കാന്‍സര്‍ ചികിത്സ കോര്‍പറേറ്റുകളുടെ ബിസിനസായി മാറി: മന്ത്രി സുനില്‍കുമാര്‍
കോട്ടയം: കാന്‍സര്‍ ചികിത്സ കോര്‍പറേറ്റുകളുടെ ബിസിനസായി മാറിയെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍. ' അര്‍ബുദ രോഗവും ചികിത്സയും, അനുഭവങ്ങളുടെ വെളിച്ചത്തില്‍' എന്ന പേരില്‍ ഡോ. സി.എന്‍.ടി നമ്പൂതിരി രചിച്ച പുസ്തകത്തിന്റെ പ്രകാശനം കോട്ടയം പ്രസ് ക്ലബ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
20,000 കോടി രൂപയുടെ മരുന്ന് വ്യാപാരമാണ് കേരളത്തില്‍ ഓരോ വര്‍ഷവും നടക്കുന്നത്. ഭക്ഷണ ശീലങ്ങളിലെയും ജീവിത ശൈലിയിലെയും മാറ്റമാണ് ഒരു പരിധിവരെ കാന്‍സര്‍ അടക്കമുള്ള അസുഖങ്ങള്‍ക്ക് കാരണം. കാലാവസ്ഥയിലെ മാറ്റമനുസരിച്ചുള്ള ഭക്ഷണശീലം നമുക്കുണ്ടായിരുന്നു. കിഴങ്ങും പച്ചക്കറികളും ഭക്ഷണത്തില്‍നിന്ന് പാടേ മാറിപ്പോയി. പച്ചക്കറി ഉല്‍പ്പാദനത്തിലെ സ്വയം പര്യാപ്തതയ്ക്കപ്പുറം ആരോഗ്യ സുരക്ഷയുള്ള സമൂഹവും കൃഷിവകുപ്പ് ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."