ജില്ലാ വികസന സമിതി യോഗം
മലപ്പുറം: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും ഒഴിവുകള്‍ അടിയന്തിരമായി നികത്താന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതിയില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. പനി ബാധിച്ച ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
കൃത്യമായി എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു. താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം ആരോഗ്യവകുപ്പ് ഏല്‍പിക്കാത്തതിനാലാണ് പുതിയ കെട്ടിടനിര്‍മാണം ആരംഭിക്കാന്‍ കഴിയാത്തതെന്നു പൊതുമരാമത്ത് കെട്ടിട വിഭാഗം അറിയിച്ചു. മലപ്പുറം പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭിച്ചാലുടന്‍ പ്രവര്‍ത്തനമാരംഭിക്കും. ലാബിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ജീവനക്കാരെ അനുവദിച്ചിട്ടുണ്ട്. തിരൂര്‍ ജില്ലാ ആശുപത്രി നവീകരണം, പുതിയ കെട്ടിട നിര്‍മാണം, വൈദ്യുതീകരണം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഓഗസ്റ്റ് ഒന്നിനു ജില്ലാ കലക്ടറുടെയും സി. മമ്മുട്ടി എം.എല്‍.എയുടേയും നേതൃത്വത്തില്‍ യോഗം ചേരും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ. ശ്രീലത, അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, സി. അബ്ദുല്‍ റഷീദ്, പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധി സലീം കരുവമ്പലം, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."