കുടുംബശ്രീ വനിതകള്‍ക്കുള്ള സ്വയംപ്രതിരോധ പരിശീലന പരിപാടി തുടങ്ങി
മലപ്പുറം: കുടുംബശ്രീ വനിതകള്‍ക്കുള്ള സ്വയംപ്രതിരോധ പരിശീലന പരിപാടി ജില്ലയില്‍ തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ ഏഴ് സി.ഡി.എസുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്കു പഞ്ചായത്തുതലത്തില്‍ പരിശീലനം നല്‍കും.
ആഴ്ചയില്‍ ഒരു ദിവസം വീതം ആറു മാസമാണ് പരിശീലന കാലയളവ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. തുടര്‍ന്ന് ഇവരെ ഉപയോഗിച്ചു കൂടുതല്‍ പേര്‍ക്കു പരിശീലനം നല്‍കും. പെരിന്തല്‍മണ്ണയിലെ വിന്നേഴ്സ് മാര്‍ഷ്യല്‍ ആര്‍ട്ട് അക്കാദമിയുമായി സഹകരിച്ചാണ് പരിപാടി. പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ മിഷന് കോഡിനേറ്റര്‍ സി.കെ ഹേമലത ഉദ്ഘാടനം ചെയ്തു.
എ.ഡി.എം.സി കെ.എം വിനോദ്, ഡി.പി.എം സി.എം സിബ്ല സംസാരിച്ചു. തുടര്‍ന്ന് ഡോ. മുഹമ്മദ് ഷെരീഫ്, ട്രെയിനര്‍, മാര്‍ഷ്യല്‍ ആര്‍ട്ട് അവാര്‍ഡ് വിന്നര്‍ കൊയ്ജോ ജെസോബന്ത തുടങ്ങിയവരുടെ നേതൃത്വത്തില്‍ പഠനക്ലാസ് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."