കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും: വാട്ടര്‍ അതോറിറ്റി
തിരുവനന്തപുരം: ഗുണനിലവാര പരിശോധന നടത്തിയ ശേഷമാണ് വാട്ടര്‍ അതോറിറ്റി സംസ്ഥാനത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഭൗതിക, രാസ, ബാക്ടീരിയോളജിക്കല്‍ ഘടകങ്ങളാണ് പരിശോധിക്കുന്നത്. കൂടാതെ അതോറിറ്റിയുടെ നെട്ടൂരിലെ കേന്ദ്രത്തില്‍ കീടനാശിനികളും ലോഹ സംയുക്തങ്ങളും പരിശോധിക്കുന്നതിന് സംവിധാനമുണ്ട്.
തിരുവനന്തപുരത്ത് വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ നിലവാരത്തില്‍ പോരായ്മ ഉള്ളതായി ചൂണ്ടിക്കാട്ടുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ (ബി.ഐ.എസ്) റിപ്പോര്‍ട്ട് വാട്ടര്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, ബി.ഐ.എസ് നടത്തിയതായി പറയുന്ന പരിശോധനയുടെ വിശദവിവരങ്ങള്‍ വാട്ടര്‍ അതോറിറ്റിക്ക് ലഭിച്ചിട്ടില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ച് കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."