HOME
DETAILS

മനുഷ്യത്വത്തിന് കണക്കുപറയുന്ന കേന്ദ്രം

  
backup
November 30 2018 | 19:11 PM

suprabhaatham-editorial-1-12-2018

 

ആരെങ്കിലും വെള്ളത്തില്‍ മുങ്ങിത്താഴുന്നതു കണ്ടാല്‍ നമ്മളൊക്കെ സാധ്യമായ രീതിയില്‍ രക്ഷിക്കാന്‍ ശ്രമിക്കും. നീന്താനറിയുന്നവര്‍ വെള്ളത്തില്‍ ചാടി അയാളെ കരയ്‌ക്കെത്തിക്കും. അറിയാത്തവര്‍ വല്ല മരക്കമ്പും മറ്റും നീട്ടിക്കൊടുത്ത് കരയ്ക്കു കയറാന്‍ സഹായിക്കും. അല്ലെങ്കില്‍ ആര്‍ത്തുവിളിച്ച് ആരോടെങ്കിലും സഹായമഭ്യര്‍ഥിക്കും. ഇതൊന്നും നമ്മളോട് ആരും പറഞ്ഞിട്ടു ചെയ്യുന്നതല്ല. സഹജമായ മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയുമൊക്കെ സ്വാഭാവിക പ്രവര്‍ത്തനമാണത്.
എന്നാല്‍, മുങ്ങിത്താഴുന്നയാളെ കരയ്ക്കു പിടിച്ചുകയറ്റിയ ശേഷം അയാള്‍ അവശനായിക്കിടക്കുമ്പോള്‍ ചുമട്ടുകൂലി ചോദിക്കുന്നത് തികഞ്ഞ മനുഷ്യത്വരാഹിത്യവും നികൃഷ്ടതയുമാണ്. രക്ഷയില്‍ പ്രകടമായ കാരുണ്യം അവിടെ ദുഷ്ടതയ്ക്കു വഴിമാറും. അതു ചെയ്യുന്നത് ജനതയുടെ രക്ഷ ഉറപ്പാക്കാന്‍ ബാധ്യതയുള്ള ഭരണകൂടമാണെന്നു വരുമ്പോള്‍ ആ നികൃഷ്ടതയുടെ കാഠിന്യമേറും. കേരളം പ്രളയദുരന്തത്തിലകപ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സഹായഹസ്തം നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ പ്രതിഫലം ചോദിക്കുമ്പോള്‍ പുറത്തുവരുന്നത് ആ നികൃഷ്ടത തന്നെയാണ്.
കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു കൈത്താങ്ങായി വ്യോമസേന വിമാനങ്ങളും ഹെലികോപ്റ്ററുകളുമായി എത്തിയത് കേരള ജനതയ്ക്ക് വലിയ ആശ്വാസം പകര്‍ന്നിരുന്നു. കടുത്ത പ്രതിസന്ധികളെ മറികടന്ന് വ്യോമസേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. എന്നാലിപ്പോള്‍ അതൊരു കാരുണ്യപ്രവര്‍ത്തനം ആയിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ആ സഹായത്തിനു കേന്ദ്രം പ്രതിഫലം ആവശ്യപ്പെട്ടിരിക്കുകയാണ്. രക്ഷാദൗത്യത്തിന് ഉപയോഗിച്ച വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും വാടകയായി സംസ്ഥാനത്തോട് 33.79 കോടി രൂപ ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ് വ്യോമസേന. കൂടാതെ ഓഖി ദുരന്തമുണ്ടായപ്പോള്‍ ഉപയോഗിച്ച ഹെലികോപ്റ്ററിന്റെ വാടകയായി 5.63 കോടിയും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അവിടെയും തീരുന്നില്ല. പ്രളയകാലത്ത് സഹായമായി എത്തിച്ച റേഷനരിയുടെ പണവും കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നുണ്ട്. എല്ലാം കൂടി ചേര്‍ത്ത് 290.67 കോടി രൂപയാണ് പ്രളയത്തിലേറ്റ കനത്ത ആഘാതത്തില്‍ നിന്ന് മുക്തി നേടാന്‍ പാടുപെടുന്ന കേരളം കേന്ദ്രത്തിനു നല്‍കേണ്ടത്. പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ പ്രതീക്ഷിച്ച പണം ലഭ്യമാവാതെ കേരളം പാടുപെടുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ ഈ ഇരുട്ടടി. സാലറി ചലഞ്ചില്‍ നിന്ന് ലഭിച്ചത് പ്രതീക്ഷിച്ചതിന്റെ അടുത്തൊന്നും എത്തിയിട്ടില്ല. ഈ ഇനത്തില്‍ ഇതുവരെ ലഭിച്ചത് 2683.18 കോടി രൂപയാണ്. സംസ്ഥാന ദുരന്ത പ്രതികരണ നിധി വഴി ലഭ്യമായത് 978.73 കോടി രൂപയാണ്. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ മൊത്തം വേണ്ടത് 31,000 കോടി രൂപയാണ്. അതിന്റെ ചെറിയൊരു പങ്കു മാത്രമാണ് പല വഴികളിലൂടെയും സര്‍ക്കാരിന്റെ കൈവശം ഇതുവരെ എത്തിയിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്രം വലിയൊരു ബാധ്യത സംസ്ഥാനത്തിന്റെ ചുമലില്‍ എടുത്തുവച്ചിരിക്കുന്നത്.
പ്രളയമുണ്ടായപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനം നടത്തിയത് വ്യോമസേന മാത്രമല്ല. സാധാരണക്കാരില്‍ സാധാരണക്കാരടക്കമുള്ള കേരളീയര്‍ ജീവന്‍ പോലും തൃണവല്‍ഗണിച്ചാണ് സഹജീവികളെ രക്ഷിക്കാന്‍ ചാടിയിറങ്ങിയത്. അക്കൂട്ടത്തില്‍ മത്സ്യത്തൊഴിലാളികളടക്കം ചില വിഭാഗങ്ങളുടെ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്ന കാര്യത്തിലും ജനങ്ങള്‍ മത്സരിക്കുകയായിരുന്നു. സ്വന്തം ആവശ്യങ്ങള്‍ മാറ്റിവച്ചാണ് അവര്‍ ക്യാംപുകളിലേക്ക് ഭക്ഷ്യസ്തുക്കളും വസ്ത്രങ്ങളും മരുന്നും മറ്റുള്ള അവശ്യസാധനങ്ങളുമൊക്കെ എത്തിച്ചത്. അതൊന്നും പ്രതിഫലം ആഗ്രഹിച്ചായിരുന്നില്ല. അളവറ്റ കാരുണ്യത്തിലൂടെ മനുഷ്യനെന്ന മനോഹര പദത്തെ കൂടുതല്‍ അര്‍ഥവത്താക്കുകയായിരുന്നു കേരള ജനത. അതൊന്നും ആരുടെയും ബാധ്യത അല്ലാതിരുന്നിട്ടുകൂടി.
എന്നാല്‍, ഇത്തരം മാനവികതയൊന്നും ഭരണകൂടത്തിനു ബാധകമല്ലെന്നാണ് സ്വന്തം ജനതയെ ആപത്തില്‍ നിന്ന് കരകയറ്റാനുള്ള ബാധ്യത ഉണ്ടായിരുന്നിട്ടു കൂടി അതിനു പ്രതിഫലമാവശ്യപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. വ്യോമസേന നിലനില്‍ക്കുന്നതു ജനങ്ങളുടെ ചെലവിലാണ്. അതിന്റെ കൈവശമുള്ള സംവിധാനങ്ങള്‍ വാങ്ങിയത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുമാണ്. അതേ ജനങ്ങള്‍ക്ക് അത്യാപത്തു വരുമ്പോള്‍ ഉപയോഗിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ സംവിധാനങ്ങളൊക്കെ
ഇതെല്ലാം വാര്‍ത്തയായപ്പോള്‍, പ്രതിഫലം ചോദിച്ചത് ഒരു സാധാരണ നടപടിയാണെന്നും ആ തുക വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കാമെന്നും വ്യോമസേനാ അധികൃതര്‍ പറയുന്നുണ്ട്. വേണമെങ്കില്‍ എന്നല്ല അതു കേന്ദ്രം വഹിക്കുക തന്നെ വേണം. മാത്രമല്ല റേഷന്‍ നല്‍കിയതിന്റെ പണവും കേന്ദ്രം തന്നെ വഹിക്കണം. അതു കേരളം ആവശ്യപ്പെടുന്ന ഔദാര്യമല്ല. കേരള ജനതയുടെ അവകാശം തന്നെയാണ്. ഇതു ലഭിക്കാനായി കേന്ദ്ര സര്‍ക്കാരിനു മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തണം. അതിനായി ഭരണ, പ്രതിപക്ഷ കക്ഷികള്‍ മറ്റെല്ലാ ഭിന്നതകളും മറന്ന് ഒറ്റക്കെട്ടായി നില്‍ക്കുക തന്നെ വേണം. കൂടാതെ ബഹുജനശബ്ദം ശക്തമായി ഉയരുകയും വേണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago