HOME
DETAILS
MAL
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ സ്പെഷല്‍ സ്ക്വാഡുകളുടെ പരിശോധന 143 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്
backup
November 23 2019 | 05:11 AM
തിരുവനന്തപുരം: ശബരിമല സീസണ് പ്രമാണിച്ച് ആര്‍ദ്രം ജനകീയ കാംപയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ സ്പെഷല്‍ സ്ക്വാഡ് പരിശോധന നടത്തി.
വ്യാഴം, വെള്ളി ദിവസങ്ങളിലായി 385 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ 143 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്കി.
ആദ്യഘട്ടമെന്ന നിലയില്‍ ശബരിമല ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം 16 (നോട്ടിസ് നല്‍കിയത് 10), കൊല്ലം 56 (24), പത്തനംതിട്ട 22 (2), ആലപ്പുഴ 19 (15), കോട്ടയം 9 (6), ഇടുക്കി 12 (2), എറണാകുളം (48) 14, തൃശൂര്‍ 20 (5), പാലക്കാട് 22 (5), മലപ്പുറം 12 (4), കോഴിക്കോട് 54 (29), വയനാട് 20 (3), കണ്ണൂര്‍ 57 (17), കാസര്‍കോട് 18 (7) എന്നിങ്ങനെയാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."