ഉത്തരവ് പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിന് നിര്‍ദേശം നല്‍കി.
പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ പ്രതികരണമെടുക്കാന്‍ പാടില്ല, സെക്രട്ടേറിയറ്റ്, ഗസ്റ്റ്ഹൗസ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ പ്രതികരണമെടുക്കുന്നത് പി.ആര്‍.ഡിയുടെ അനുമതിയോടെയായിരിക്കണം. ഉദ്യോഗസ്ഥര്‍ പി.ആര്‍.ഡിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളെ കാണരുത്. പ്രസ് അക്രഡിറ്റേഷനോ പി.ആര്‍.ഡി നല്‍കുന്ന പാസോ ഉള്ളവരെ മാത്രമേ വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങളാണ് ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ടായിരുന്നത്. ഇതില്‍ ചില നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമെടുക്കുന്നത് സുരക്ഷാപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതിനാലാണ് ഉത്തരവിറക്കിയതെന്നാണ് ആഭ്യന്തര വകുപ്പ് നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."