വിദ്യാര്‍ഥികളില്ല അടച്ചുപൂട്ടാന്‍ അനുമതിതേടി 13 സ്കൂളുകള്‍
കൊണ്ടോട്ടി: വിദ്യാര്‍ഥികളില്ലാത്തതിനാല്‍ സംസ്ഥാനത്ത് അടച്ചുപൂട്ടാന്‍ അനുമതിതേടി 13 സ്കൂളുകള്‍. ഇതില്‍ പത്തെണ്ണവും എറണാകുളം ജില്ലയിലാണ്.
കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ സ്കൂളുമുണ്ട്. അനുമതിതേടി കാത്തിരിക്കുന്ന സ്കൂളുകളില്‍ 11 എണ്ണം എല്‍.പിയും ഒരു യു.പി സ്കൂളും മറ്റൊന്ന് ഹൈസ്കൂളുമാണ്. കോട്ടയം ജില്ലയിലെ സെന്റ് ജോസഫ് എല്‍.പി സ്കൂള്‍ കമ്മണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ എ.എല്‍.പി സ്കൂള്‍, കണ്ണൂര്‍ തലശേരിയിലെ വാണിവിലാസം യു.പി സ്കൂള്‍, എറണാകുളം കാക്കനാട്ടെ അയ്യനാട് എല്‍.പി സ്കൂള്‍, കോന്തുരുത്തി സെന്റ് ജോണ്‍സ് എല്‍.പി.എസ്, കുമ്പളം എസ്.ആര്.വി.എസ് എം.ജി.എല്‍.പി സ്കൂള്‍, എളംകുളം സെന്റ് ജോണ്‍സ് എല്‍.പി.എസ്, വടുതല എ.ജെ.എല്‍.പി സ്കൂള്‍, കലൂര്‍ സെന്റ് സേവ്യേഴ്സ് എല്‍.പി സ്കൂള്‍, ഐമുറി എം.ടി എല്‍.പി സ്കൂള്‍, മട്ടാഞ്ചേരി എല്‍.എല്‍.സി ഹൈസ്കൂള്‍, കരായംപറമ്പ് എസ്.ജെ.എ.എല്‍.പി സ്കൂള്‍, മലയാറ്റൂര്‍ സെന്റ് ജോസഫ് എല്‍.പി സ്കൂള്‍ എന്നിവയാണ് അടച്ചുപൂട്ടലിന് അനുമതി തേടിയത്.
രണ്ടുവര്‍ഷം മുന്‍പ് മാനേജ്മെന്റുകള്‍ അടച്ചുപൂട്ടാന്‍ ശ്രമിച്ച നാലു സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
ഈ രീതിയില്‍ മാനേജ്മെന്റുകള്‍ കൈയൊഴിയുന്ന സ്കൂളുകള്‍ തല്ക്കാലം ഏറ്റെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത്തരം സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാനേജ്മെന്റുകളെ സഹായിക്കുന്ന നടപടികള്‍ ആവിഷ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."