HOME
DETAILS

പേരൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളം നാശോന്മുഖം

  
backup
August 07 2016 | 21:08 PM

%e0%b4%aa%e0%b5%87%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%ae%e0%b4%bf


പേരൂര്‍ക്കട: അമ്പലമുക്ക് പേരൂര്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനു സമീപത്തെ ക്ഷേത്രക്കുളം നാശാവസ്ഥയില്‍.
കഴിഞ്ഞ 20 വര്‍ഷമായി കുളം നാശാവസ്ഥയില്‍ കിടക്കുന്നതായി പരിസരവാസികള്‍ പറയുന്നു. ദേവസ്വംബോര്‍ഡിനാണ്  കുളത്തിന്റെ സംരക്ഷണച്ചുമതല.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതും ഉള്ളൂര്‍ സബ്ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലുള്ളതുമാണ് അമ്പലവും കുളവും.  ഇടയ്ക്ക് ഒരുതവണ വന്‍തുക മുടക്കി നവീകരിക്കാന്‍ശ്രമിച്ചെങ്കിലും പഴയ അവസ്ഥ തുടരുന്നതായാണ് ആക്ഷേപം. ക്ഷേത്രത്തിലെ വിവിധ ആചാരങ്ങള്‍ക്കു മുന്നോടിയായി പൂജാരിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുങ്ങിക്കുളിക്കേണ്ടതും ഈ കുളത്തിലാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ മുങ്ങിക്കുളിച്ചാല്‍ ത്വക്ക്‌രോഗം ഉള്‍പ്പെടെ പല അസുഖങ്ങള്‍ ഉണ്ടാകുമെന്നും നാട്ടുകാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പൈപ്പു വെള്ളത്തെ ആശ്രയിച്ചാണ് പൂജാരിമാരുടെ കുളി.
ഒരേക്കറിലധികം വരുന്ന സ്ഥലത്താണ് കുളം സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ പായല്‍മൂടി തീര്‍ത്തും ദയനീയ അവസ്ഥയിലാണ് കുളം.ക്ഷേത്രവുമായി ബന്ധപ്പെട്ട പല പ്രധാന ചടങ്ങുകള്‍ക്കും ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ ചുറ്റുമതിലുകളെല്ലാം തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. കുളത്തിനു സമീപത്തുള്ള പലസ്ഥലങ്ങളിലേയും കക്കൂസ് മാലിന്യം കുളത്തിലേക്ക് ഒഴുക്കുന്നതായും പരാതിയുണ്ട്. ഇത് സംബന്ധിച്ച് നാട്ടുകാരായ ചിലര്‍ ദേവസ്വം കമ്മീഷണര്‍ക്കും റവന്യൂ വകുപ്പിനും പരാതി നല്‍കിയിരുന്നു.
ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു നീങ്ങാനാണ് ഇവരുടെ തീരുമാനം. ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രക്കുളം   ദയനീയാവസ്ഥയില്‍ തുടരുമ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ വകയായി മറ്റൊരു കുളം ഇതിനടുത്തുണ്ട്. ഈ കുളം നവീകരിച്ച്  വൃത്തിയായി കിടക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago