കെ.എസ്.ടി.യു എ.ഇ.ഒ ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി
നിലമ്പൂര്‍: അധ്യാപക ശമ്പളത്തിനും സംരക്ഷണത്തിനും വേണ്ടി കെ.എസ്.ടി.യു നിലമ്പൂര്‍ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ എ.ഇ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സര്‍ക്കാരിന്റെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, തസ്തിക നഷ്ടപ്പെട്ടവരെ സര്‍വീസില്‍നിന്നും പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് അംഗീകാരവും ശമ്പളവും നല്‍കുക, 2006-11 കാലയളവില്‍ നിയമന അംഗീകാരം ലഭിച്ചവര്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ജില്ലാ പഞ്ചായത്തംഗം ഇസ്മാഈല്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. ഫസര്‍ഹക്ക് അധ്യക്ഷനായി. ജസ്മല്‍ പുതിയറ, ടി.എം ജലീല്‍, എന്‍ മന്‍സൂര്‍, പി.സി ഹലീം, ടി.എം ഫയാസ്, ശിഹാബുദ്ദീന്‍, ഉമ്മര്‍, നദീം സംസാരിച്ചു.
അരീക്കോട്: കെ.എസ്.ടി.യു അരീക്കോട് ഉപജില്ലാ കമ്മിറ്റി എ.ഇ.ഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ഉപജില്ലാ പ്രസിഡന്റ് പി.കെ സൈതലവി മാസ്റ്റര്‍ അധ്യക്ഷനായി. സെക്രട്ടറി അസ്‌ലഹ് ചെങ്ങര, പി.മുഹമ്മദ് ഷമീം, സി.പി.എ കരീം, കെ.ദാവൂദ്, അബൂബക്കര്‍ മാസ്റ്റര്‍, സി.ടി.എ നാസര്‍, ഇസ്രത്ത് അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
വണ്ടൂര്‍: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ വണ്ടൂര്‍ എ.ഇ.ഒ ഓഫിസിന് മുന്‍പില്‍ നടത്തിയ ധര്‍ണ ജില്ലാ പഞ്ചായത്ത് അംഗം ടി.പി അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് എ.എം ശംസുദ്ദീന്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കളത്തില്‍ കുഞ്ഞാപ്പു ഹാജി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്, വി.കൃഷ്ണകുമാര്‍,നാസര്‍ കരുവാരക്കുണ്ട്, ഷൈജല്‍ എടപ്പറ്റ, എം.പി അലി നൗഷാദ്, പി. ഇബ്രാഹിം, കെ.ടി റഷീദ്, നിസാജ് എടപ്പറ്റ, എം.ഷംസീര്‍, ഒ.നിസാര്‍ തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."