നഗരത്തില്‍ കലക്ടറേറ്റിന് ലെയ്‌സന്‍ ഓഫിസ് റവന്യൂ സെക്രട്ടറി വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: ജില്ലാ കലക്ടറെ കാണണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കുടപ്പനക്കുന്നിലെത്താന്‍ പ്രയാസമായതിനാല്‍ കലക്ടറുടെ ചേമ്പര്‍ ഉള്‍പ്പെടുത്തി നഗരത്തില്‍ കലക്ടറേറ്റിന്റെ ലെയ്‌സന്‍ ഓഫിസ് സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് റവന്യൂ സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടി. നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള കുടപ്പനക്കുന്നിലെത്താന്‍ ആവശ്യാനുസരണം ഗതാഗത സൗകര്യമില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം നല്‍കിയ പരാതിയില്‍ പറയുന്നു.
കുടപ്പനക്കുന്നില്‍ ബസിറങ്ങിയാല്‍ കലക്ടറേറ്റിലെത്താന്‍ രണ്ട് കിലോമീറ്റര്‍ നടക്കണം. സെക്രട്ടേറിയറ്റില്‍ യോഗം വിളിച്ചാല്‍ കുടപ്പനക്കുന്നില്‍ നിന്നും കൃത്യസമയത്ത് കലക്ടര്‍ക്ക് പോലും സെക്രട്ടേറിയറ്റിലെത്താന്‍ കഴിയാറില്ലെന്നും പരാതിയില്‍ പറയുന്നു. ഗതാഗത കുരുക്കുണ്ടായാല്‍ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ല. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ഷോപ്പിങ് കോംപ്ലക്‌സില്‍ കലക്ടറുടെ ചേമ്പര്‍ ഉള്‍പ്പെടുത്തി ലെയ്‌സന്‍ ഓഫിസ് അനുവദിക്കണമെന്നാണ് ആവശ്യം.
ആഴ്ചയില്‍ 2 ദിവസമെങ്കിലും കലക്ടര്‍ ലെയ്‌സന്‍ ഓഫിസിലെത്തണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."