HOME
DETAILS

ട്രെയിന്‍ അട്ടിമറിശ്രമം: രണ്ട് യുവാക്കള്‍ കൂടി പിടിയില്‍

  
backup
December 01 2018 | 01:12 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം ചങ്ങന്‍കുളങ്ങര റെയില്‍വേ ഗേറ്റിന് വടക്ക് റെയില്‍പാളത്തില്‍ മെറ്റല്‍കൂനയിട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ രണ്ട് യുവാക്കള്‍ കൂടി റെയില്‍വേ പൊലിസിന്റെ പിടിയിലായി. മണപ്പള്ളി ആലുംതറവടക്കതില്‍ അനന്തുഭവനത്തില്‍ അനന്തു (19), തഴവ സംഗമത്ത് പുത്തന്‍വീട്ടില്‍ അഖില്‍ രാജ്(18) എന്നിവരെയാണ് റെയില്‍വേ സംരക്ഷണസേന പിടികൂടിയത്. ഇതോടെ ഈ കേസില്‍ മൂന്ന് പേരും അറസ്റ്റിലായി. സംഭവ ദിവസം തന്നെ അനന്തകൃഷ്ണന്‍ (19) നെ പൊലിസ് പിടികൂടുകയും മറ്റു രണ്ട് പേര്‍ക്കായി ഊര്‍ജിത അന്വേഷണം നടക്കുന്നതിനിടെയാണ് പിടിയിലായത്. രണ്ട് പേരും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്.
ഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം കാണാനെത്തിയതായിരുന്നു ഇവര്‍. വീട്ടിലേക്ക് പുലര്‍ച്ചെ മടങ്ങുന്ന വഴിക്ക് റെയില്‍വേ ട്രാക്കില്‍ മെറ്റലുകള്‍ കൂട്ടിയിടുകയായിരുന്നു. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍കടന്നുവരുന്ന ട്രാക്കില്‍ ആയിരുന്നു മെറ്റല്‍കൂന കൂട്ടിയിട്ടത്. പുലര്‍ച്ചെ 6.5ന് ആയിരുന്നു സംഭവം. മെറ്റല്‍ കൂന ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എമര്‍ജെന്‍സി ബ്രേക്ക് ഉപയോഗിച്ചെങ്കിലും മെറ്റല്‍ കൂനയില്‍ ട്രെയിന്‍ ഇടിച്ച് നിന്ന് തലനാരിഴക്ക് വന്‍ അപകടം ഒഴിവാകുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago