ദാവൂദ് ഇബ്രാഹീമിന്റെ കമ്പനിയില്‍ നിന്ന് ബി.ജെ.പി സ്വീകരിച്ചത് 10 കോടി
ന്യൂഡല്‍ഹി: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇഡി) കണ്ടെണ്ടത്തിയ കമ്പനിയില്‍ നിന്നു ബി.ജെ.പി വന്‍ തുക സംഭാവന സ്വീകരിച്ചതായി റിപോര്‍ട്ട്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹീമിന്റെ കമ്പനിയില്‍നിന്നുള്‍പ്പെടെ ബി.ജെ.പി കോടികള്‍ സംഭാവന സ്വീകരിച്ചതായി ഓണ്‍ലൈന്‍ പോര്‍ട്ടലായ 'ദി വയര്‍' റിപോര്‍ട്ട് ചെയ്തു.
ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ രേഖകളെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്.
1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹീമിന്റെ കമ്പനിയില്‍നിന്ന് ബി.ജെ.പി 10 കോടി രൂപ സംഭാവന വാങ്ങി. ദാവൂദ് ഇബ്രാഹീമിന്റെ അടുത്ത സഹായിയായ അന്തരിച്ച ഇക്ബാല്‍ മിര്‍ച്ചി എന്ന ഇക്ബാല്‍ മേമന്റെ ഉടമസ്ഥതയിലുള്ള ആര്‍.കെ.ഡബ്ല്യൂ ഡവലപ്പേഴ്‌സില്‍ നിന്ന് 2014-15 കാലത്താണ് വന്‍ തുക ബി.ജെ.പി കൈപ്പറ്റിയത്.
ഇക്കഴിഞ്ഞ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനു മുന്‍പ് ബി.ജെ.പി, കോണ്‍ഗ്രസ് നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള മില്ലെനിയം ഡവലപ്പേഴ്‌സ്, മിര്‍ച്ചിയുമായി ഇടപാട് നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസിനെതിരേ പ്രചാരണം നടത്തിയിരുന്നു.
ആര്‍.കെ.ഡബ്ല്യൂ ഡവലപ്പേഴ്‌സ് ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതായി നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇഡി) ആരോപിക്കുകയും കമ്പനിയുടെ മുന്‍ ഡയരക്ടര്‍ രഞ്ജീത് ബിന്ദ്രയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെന്ന് ആഭ്യന്തര മന്ത്രാലയവും ഇഡിയും കണ്ടെണ്ടത്തിയവരില്‍ നിന്ന് ബി.ജെ.പി വന്‍തോതില്‍ സംഭാവന സ്വീകരിച്ചെന്ന റിപോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."