HOME
DETAILS

അഷ്ടമുടിക്കാഴ്ചകളൊരുക്കാന്‍ സാമ്പ്രാണിക്കോടി ബോട്ടിങ് സെന്റര്‍ തുറന്നു

  
backup
December 01 2018 | 01:12 AM

%e0%b4%85%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%81%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b4%b3%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d

കൊല്ലം: അഷ്ടമുടിക്കായലിലെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സാമ്പ്രാണിക്കോടിയില്‍ ബോട്ടിങ് കേന്ദ്രം തുറന്നു. എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രശേഖരപിള്ള അധ്യക്ഷനായി.
പകുതി ദിവസത്തേക്കുള്ള രണ്ടു പാക്കേജുകള്‍, അര മണിക്കൂര്‍ വീതമുള്ള കണ്ടല്‍ഗ്രാമ സന്ദര്‍ശനങ്ങള്‍ എന്നിവയാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു സ്പീഡ് ബോട്ടും ഒരു വള്ളവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
ഡി.ടി.പി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എക്‌സ്. ഏണസ്റ്റ്, അഡ്വ. ജി. മുരളീധരന്‍, ടി.ആര്‍ ശങ്കരപിളള, കെ. ശ്രീകുമാര്‍, തൃക്കരുവ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ എം. അനില്‍കുമാര്‍, കെ. തങ്കന്‍, ഡി.ടി.പി.സി സെക്രട്ടറി സി. സന്തോഷ്‌കുമാര്‍ സംബന്ധിച്ചു. ഈ കേന്ദ്രത്തിലെ ബോട്ടിങ്ങിന്റെ വിശദാംശങ്ങള്‍ 9633323719 എന്ന നമ്പരില്‍ ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ കെമി ബദനോക്; നേതൃത്വത്തിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരി

International
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കല്‍:  ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്‌ഗോപിക്കെതിരെ കേസ്

Kerala
  •  a month ago
No Image

അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ് പിരിച്ചു വിട്ടു 

Kerala
  •  a month ago
No Image

ട്രെയിൻ വഴി കുട്ടിക്കടത്ത്; അഞ്ചുവർഷത്തിനിടെ ആര്‍.പി.എഫ് രക്ഷിച്ചത് 57,564 കുഞ്ഞുങ്ങളെ

Kerala
  •  a month ago
No Image

യാത്രക്കാര്‍ കൂടി;  അടിമുടി മാറ്റത്തിന് വന്ദേഭാരത് - കോച്ചുകളുടെ എണ്ണം കൂട്ടും

Kerala
  •  a month ago
No Image

ഒറ്റയടിക്കു കൊന്നൊടുക്കിയത് 50ലേറെ കുഞ്ഞുങ്ങളെ, ജബലിയയില്‍ പോളിയോ വാക്‌സിന്‍ കേന്ദ്രത്തിന് മേല്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍

International
  •  a month ago
No Image

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

Kerala
  •  a month ago
No Image

പി.എസ്.സി പരീക്ഷകളിൽ ഭിന്നശേഷിക്കാരെയും രോഗികളെയും പ്രത്യേകം പരിഗണിക്കണം

Kerala
  •  a month ago
No Image

3376 ആംബുലൻസുകൾ ഒാടുന്നു; ഫിറ്റ്‌നസില്ലാതെ

Kerala
  •  a month ago