കാല്‍ വെട്ടിയ കേസിലെ പ്രതിക്ക് തടവും പിഴയും
കൊല്ലം: കുണ്ടറ പടപ്പക്കര സ്വദേശിയുടെ കാല്‍ വെട്ടിയ കേസിലെ പ്രതിക്ക് തടവും പിഴയും. അഷ്ടമുടിക്കായലില്‍ വച്ച് കല്ലിമുക്കം വീട്ടില്‍ അപ്പി എന്നു വിളിക്കുന്ന ഷാജിയുടെ കാല്‍ വെട്ടിയ കേസിലെ രണ്ടാം പ്രതി പടപ്പക്കര റീത്താഓയില്‍ മില്ലിന് സമീപം സന്തോഷ് കോട്ടേജില്‍ മകന്‍ ഷാജിയെ ആണ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 307 പ്രകാരം എട്ടു വര്‍ഷം കഠിനതടവും 16,000 രൂപ പിഴയും 397 പ്രകാരം ഏഴു വര്‍ഷവും 15,000 രൂപയും 324 പ്രകാരം മൂന്നു വര്‍ഷവും 5,000 രൂപയും 506 പ്രകാരം മൂന്ന് വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്.
ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും. 1996 ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം. ഈ കേസിലെ മൂന്നാം പ്രതി രാജുവിനെ 2008ല്‍ ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി സജി എന്നു വിളിക്കുന്ന ഉദയന്‍ ഇപ്പോഴും ഒളിവിലാണ്.
കൊല്ലം അസി. സെഷന്‍സ് കോടതി ജഡ്ജി സുബിതാ ചിറയ്ക്കല്‍ ആണ് വിധി പ്രസ്താവിച്ചത്. കുണ്ടറ പൊലിസ് സബ് ഇന്‍സ്‌പെക്ടടര്‍ ആയിരുന്ന വിജയകുമാര്‍ ആണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."