എന്‍.സി.പിയെ ഇടതുമുന്നണി പുറത്താക്കണമെന്ന് മുല്ലപ്പള്ളി, സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യം
തിരുവന്തപുരം: മഹാരാഷ്ട്രയില്‍ അട്ടിമറി നടത്തി ബി.ജെ.പിക്കൊപ്പം സര്ക്കാരുണ്ടായക്കിയ എന്‍.സി.പിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന മുന്നണിയാണ് ഇടതുപക്ഷം എന്നാണല്ലോ അവര്‍ പറയുന്നത്. അത് സത്യമാണെങ്കില്‍ അവരെ ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അജിത് പവാറിന് അധികാരമോഹമുണ്ടായിരിക്കാം. അദ്ദേഹത്തോടൊപ്പം ഒരു ചെറിയ വിഭാഗത്തെ അടര്‍ത്തിയെടുത്ത് അധികാരം പിടിക്കുന്ന നാടകമാണ് ബി.ജെ.പി നടത്തിയതെന്നാണ് കേരള ഘടകം പ്രതികരിച്ചിരിക്കുന്നത്. എന്‍.സി.പി കേരള ഘടകം ഇടതുപക്ഷത്തോടൊപ്പം തന്നെയാണെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി.പീതാംബരനും മാണി.സി കാപ്പന്,തോമസ് ചാണ്ടി എം.എല്‍.എയും വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. കൂറുമാറിയവരെ പുറത്താക്കുമെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."