HOME
DETAILS

രാഖിയുടെ മരണം; ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയേക്കും

  
backup
December 01 2018 | 01:12 AM

%e0%b4%b0%e0%b4%be%e0%b4%96%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be

കൊല്ലം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഹാളില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് പൊലിസ് കേസെടുത്തേക്കും. ഫാത്തിമ മാതാ നാഷനല്‍ കോളജിലെ ഒന്നാം വര്‍ഷ ഇംഗ്ലിഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയാണ് മരിച്ചത്. ഇപ്പോള്‍ അസ്വാഭാവിക മരണത്തിനാണ് കേസ്.
പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്ററുടെ ചുമതല വഹിച്ചിരുന്ന അധ്യാപികയാണ് രാഖിയെ കോപ്പിയടിക്ക് പിടികൂടിയത്. തുടര്‍ന്ന് കോളജിലെ തന്നെ സൂപ്പര്‍ സ്‌ക്വാഡിനെ വിളിച്ചുവരുത്തി. ഒരു സ്ത്രീയും പുരുഷനും അടങ്ങിയതായിരുന്നു സ്‌ക്വാഡ്. കോപ്പിയടിയുടെ തെളിവ് ശേഖരണത്തിനായി പെണ്‍കുട്ടി ധരിച്ചിരുന്ന ചുരിദാര്‍ ടോപ്പില്‍ പേന കൊണ്ടെഴുതിയ ഭാഗം പരീക്ഷ ഹാളില്‍ വച്ചുതന്നെ മൊബൈല്‍ കാമറയില്‍ പകര്‍ത്തി. തുടര്‍ന്ന് സ്റ്റാഫ് റൂമിലെത്തിച്ച് ശകാരവര്‍ഷവും ഭാവി ശൂന്യമാക്കുമെന്ന ഭീഷണിയും മുഴക്കി. എഴുത്ത് ഇംഗ്ലിഷിലാണ്.
ബുധനാഴ്ച നടന്ന പരീക്ഷയുമായി ബന്ധപ്പെട്ടതാണോയെന്ന് അധ്യാപകരോട് ചോദിച്ച് ഉറപ്പുവരുത്തും. എന്നാല്‍ ചുരിദാര്‍ ടോപ്പില്‍ എഴുതിയിരുന്നത് അന്നത്തെ പരീക്ഷയുമായി ബന്ധപ്പെട്ടതായിരുന്നില്ലെന്നാണ് പരീക്ഷാ ഹാളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറയുന്നത്.
എന്നാല്‍ പീഡനം ഇത്രയുമായപ്പോള്‍ തകര്‍ന്ന മാനസികാവസ്ഥയിലായ 19 കാരിയെ രക്ഷിതാക്കളുടെ സംരക്ഷണത്തില്‍ അയക്കാതെ പോകാന്‍ അനുവദിച്ച അധികൃതരുടെ നടപടിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരീക്ഷാ ഹാളിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ പറയുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികള്‍ക്ക് രാഖിയെ ആശ്വസിപ്പിക്കാന്‍ അവസരം കൊടുക്കാതെ അവരെയും ആട്ടിപ്പായിക്കുകയായിരുന്നു. താന്‍ കോപ്പിയടിച്ചില്ലെന്നും വസ്ത്രത്തില്‍ കണ്ട എഴുത്ത് ആ ദിവസത്തെ പരീക്ഷയുടെ വിഷയവുമായി ബന്ധപ്പെട്ടതല്ലെന്നും രാഖി അധ്യാപികയോട് കരഞ്ഞു പറഞ്ഞെങ്കിലും ചെവികൊള്ളാന്‍ അവര്‍ തയാറായില്ലെന്ന് മറ്റു വിദ്യാര്‍ഥികള്‍ പറയുന്നു.
വിവരമറിഞ്ഞ് പോളയത്തോടുള്ള ജോലിസ്ഥലത്തു നിന്ന് പിതാവ് രാധാകൃഷ്ണന്‍ കോളജിലേക്ക് പുറപ്പെടുകയും ചെയ്തു. ഇതിനിടെ സ്റ്റാഫ് റൂമില്‍നിന്ന് പുറത്തുപോയ രാഖിയെ കാണാതായെന്നാണ് കോളജ് അധികൃതര്‍ പൊലിസിനെ അറിയിച്ചത്. പരീക്ഷാ ഹാളിലുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ മൊഴി പൊലിസ് രേഖപ്പെടുത്തും. പരീക്ഷാ ചുമതലയില്‍ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. കൂടാതെ കോപ്പിയടി പിടിക്കപ്പെട്ടാല്‍ അധികൃതര്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെ സംബന്ധിച്ചും പൊലിസ് വിലയിരുത്തും.
പഴുതടച്ച അന്വേഷണമാണ് പൊലിസ് നടത്തുന്നതെന്ന് കൊല്ലം എ.സി.പി എ. പ്രതീപ് കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തുവന്നാല്‍ ആവശ്യമായ പുതിയ വകുപ്പുകള്‍ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെങ്കിലും പ്രക്ഷോഭം തുടരുമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ചുരിദാറിലെ എഴുത്ത് പരിശോധിക്കും. രാഖിയുടെ ചുരിദാര്‍ ടോപ്പില്‍ എഴുതിയിരുന്നത് എന്താണെന്ന് പരിശോധിക്കുമെന്ന് കൊല്ലം ഈസ്റ്റ് സി.ഐ എസ്. മഞ്ജുലാല്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago