നീക്കം 'അതിനാടകീയം'; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് പുലര്‍ച്ചെ 5.47 ന്
ന്യൂഡല്‍ഹി: ദേവേന്ദ്ര ഫട്നാവിസിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് പുലര്‍ച്ചെ 5.47 ന്. മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം നവംബര്‍ 23 ന് പിന്‍വലിക്കുന്നതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് 15 ദിവസം പിന്നിട്ടിട്ടും ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നവംബര്‍ 12 ന് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
ശനിയാഴ്ച രാത്രി മുതല്‍ നടത്തി വന്ന നീക്കങ്ങളിലൂടെ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി ത്രികക്ഷിസഖ്യം മന്ത്രിസഭാ രൂപീകരണം ഏകദേശം ഉറപ്പിച്ചിരുന്നു. ഉദ്ധവ് താക്കറയെ നേതാവായി തെരഞ്ഞെടുത്തതിനും പിന്നാലെയാണ് അതിനാടകീയമായ നീക്കങ്ങളുണ്ടായത്. ശനിയാഴ്ച്ച രാവിലെയോടെ രാഷ്ട്രപതി ഭരണം പിന്‍വലിക്കുകയും ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്.
മഹാരാഷ്ട്രയ്ക്ക് സുസ്ഥിരമായ മന്ത്രിസഭയാണ് ആവശ്യമെന്നും ശിവസേനയുടെ ഭരണം ജനങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."