കൊച്ചി മെട്രോ: എസ്.എന്‍ ജങ്ഷന് വരെ 2021 ഡിസംബറോടെ സര്‍വിസ് നടത്താനാകും
കൊച്ചി: കൊച്ചി മെട്രോ എസ്.എന്‍ ജങ്ഷന്‍വരെ 2021 ഡിസംബറോടെ സര്‍വീസ് നടത്താന്‍കഴിയുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍.)
പേട്ടയില്‍ നിന്ന് എസ്.എന്‍ ജങ്ഷന്‍വരെയുള്ള നിര്‍മാണ പ്രവര്‍ത്തനം വേഗത്തില്‍ നടത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ഇതിനായുള്ള ടെണ്ടര്‍ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. എസ്.എന്‍ ജങ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ റെയില്‍വേസ്റ്റേഷനിലേക്ക് നീട്ടുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും കെ.എം.ആര്.എല്‍ അറിയിച്ചു.
എസ്.എന്‍ ജങ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ റെയില്വേസ്റ്റേഷന് വരെ 1.2 കിലോമീറ്റല് ദൈര്‍ഘ്യത്തില്‍ മെട്രോ നിര്‍മിക്കുന്നതിനായുള്ള രൂപരേഖയാണ് സംസ്ഥാനസര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇത് സമര്‍പ്പിച്ചത്.അനുമതികിട്ടിയാലുടന്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിച്ച് തൃപ്പൂണിത്തിയിലേക്ക് മെട്രോ എന്ന സ്വപ്നം ഉടന്‍ യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കെ.എം.ആര്.എല്‍ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.പേട്ടഎസ്.എന്‍ ജങ്ഷന് മെട്രോ നിര്‍മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.
അടുത്തവര്‍ഷം ജനവരിയോടെ ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ടെണ്ടര്‍ നടപടിക്രമങ്ങള്‍ ഈമാസം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോ തൃപ്പൂണിത്തുറയിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് മനുഷ്യ മെട്രോ തീര്‍ത്ത് പ്രതിഷേധിക്കാനിരിക്കെയാണ് പദ്ധതി കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുമെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."