യാത്ര ഹരമാക്കിയവരുടെ സ്വപ്നഭൂമികയിലേക്ക് സഞ്ചാരത്തിനൊരുങ്ങി അഷറഫ് എക്‌സല്‍, നിങ്ങളും ഒരു ക്ലിക്ക് നല്‍കി സഹായിക്കില്ലേ ?
പാലക്കാട്: യുട്യൂബ് യാത്രികര്‍ക്കിടയില്‍ വ്യത്യസ്തനാണ് എടത്തനാട്ടുകര കോട്ടപ്പള്ള സ്വദേശിയായ
അഷറഫ് എക്സല്‍. നാട,് ദേശം, ഭാഷ ഇവയൊക്കെ നന്നായി
കൈകാര്യം ചെയ്ത് കാഴ്ചക്കാരിലേക്ക് എത്തിക്കുന്നതോടൊപ്പം
നാട്ടുകാരുടെ നല്ല സുഹൃത്തായി മടങ്ങുന്ന അഷറഫിനെ പിന്തുണക്കുന്നവരുടെ എണ്ണം
രണ്ടു ലക്ഷത്തോളം വരും.
നാട്ടുമ്പുറങ്ങളിലെ നര്‍മങ്ങള്‍ തേടിയുള്ള യാത്രകളില്‍ അഷറഫ് മറ്റുള്ള ബ്ലോഗര്‍മാരില്‍ നിന്നും
വേറിട്ടു നില്‍ക്കുന്നു. ലളിതമായ ഭാഷയോടൊപ്പം ചിത്രീകരണവും മനോഹരമാക്കാറുണ്ട് അഷ്‌റഫ്.
യാത്ര ഹരമാക്കിയവരുടെ സ്വപ്നഭൂമികയിലേക്ക്്് ഒരു സഞ്ചാരം
നടത്താനുള്ള ഒരുക്കത്തിലാണ് അഷറഫ്്. സ്‌കാന്റിനേവിയന്‍ ആര്‍ട്ടിക്
സര്‍ക്കിളില്‍ മൈനസ് മുപ്പത് മുതല്‍ മൈനസ് നാല്‍പ്പത് വരെ താപനിലയില്‍
നായ്ക്കള്‍ വലിക്കുന്ന വണ്ടിയില്‍ മുന്നൂറ് കിലോമീറ്റര്‍ യാത്രയാണ്
ഫിയല്‍രാവന്‍ പോളാര്‍.
കഠിനമായ തണുപ്പും, മേഖലയിലെ അപകടസാധ്യതകള്‍കൊണ്ടും
ലോകത്തിലെതന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണ് ഇത്. ഇന്ത്യയടക്കം
അറുപതുരാജ്യങ്ങളുള്‍പ്പെടുന്ന ദ വേള്‍ഡ് എന്ന കാറ്റഗറിയില്‍നിന്ന് ഒരൊറ്റ
ആളെ മാത്രമേ തിരഞ്ഞെടുക്കൂ.
ഇന്ത്യയില്‍ നിന്ന് ഒരുപാടുപേര്‍ മത്സരിക്കുന്നുണ്ട്്. ഇപ്പോള്‍
രണ്ടു പേരാണ് മത്സരത്തില്‍ പങ്കെടുക്കാനുളള വോട്ടിംഗില്‍ മുന്നിലു
ള്ളത്. കേരളത്തില്‍ നിന്നും അഷറഫാണ് അവരിലൊരാള്‍. ആന്ധ്രയിലെ
ഹൈദരാബാദ് സ്വദേശിയാണ് മറ്റൊരാള്‍. ഇതില്‍ ഏറ്റവും വോട്ടുകള്‍ കിട്ടുന്നയാള്‍ക്കാവും
ആര്‍ട്ടിക്കിലേക്ക് എത്താന്‍ കഴിയുക.
കേരളത്തില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും നവമാധൃമങ്ങളിലൂടെ വോട്ടുകള്‍
ശേഖരിക്കാനുള്ള ഓട്ടത്തിലാണ് അഷറഫ്. മുന്‍പ് മലയാളിയായ ഡോ.ബാബുക്കയും
മത്സരത്തില്‍ വിജയിച്ചിരുന്നു. ആര്‍ട്ടിക്കിലെ കൊടും തണുപ്പില്‍ നടന്ന
പ്രകടനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അഷറഫിന്റെ ഭാര്യ.ഫെബിനയും യുട്യൂബ്
ട്രാവല്‍ ബ്ലോഗറാണ്. കൂടുതല്‍ പേര്‍ വോട്ട്്് രേഖപ്പെടുത്തി
വിജയിപ്പിക്കണമെന്നാണ് അഷറഫിന്റെ അപേക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."