പ്രളയാനന്തര പുനര്‍നിര്‍മാണം: കെയര്‍ ഹോം പദ്ധതി ഉദ്ഘാടനം നാളെ
ആലപ്പുഴ: കേരളത്തിന്റെ പ്രളായനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി സഹകരണ മേഖലയെ കൂട്ടിയോചിപ്പിച്ചുള്ള സഹകരണ വകുപ്പിന്റെ 'കെയര്‍ കേരള' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിര്‍വഹിക്കും.
പ്രളയ ദുരന്തത്തില്‍ സമ്പൂര്‍ണമായി വീട് നഷ്ടപ്പെട്ട 2000 കുടുംബങ്ങള്‍ക്ക് ഒന്നാം ഘട്ടമായി വീടു വച്ചുനല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണിത്.
സഹകരണ സംഘങ്ങളുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന കെയര്‍ ഹോം പദ്ധതി പ്രകാരമുള്ള വീടുകളുടെ ആദ്യശിലാസ്ഥാപനം രാവിലെ 11ന് ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
സംസ്ഥാന സഹകരണ ടൂറിസംദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി. തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പി.മാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ സജി ചെറിയാന്‍, തോമസ് ചാണ്ടി, എ.എം ആരിഫ്, ആര്‍. രാജേഷ്, യു. പ്രതിഭ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ്, ജില്ല കലക്ടര്‍ എസ്. സുഹാസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സുധാമണി, ചെങ്ങന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ അനില്‍കുമാര്‍, സഹകരണസംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ്, കോഓപ്പറേറ്റീവ് ഓഡിറ്റ് ഡയരക്ടര്‍ വി. സനല്‍കുമാര്‍, ജോയിന്റ് രജിസ്ട്രാര്‍ ജി. ശ്രീകുമാര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."