HOME
DETAILS
MAL
വിഗ്രഹം തകര്‍ത്തനിലയില്‍ കണ്ടെത്തി
backup
July 30 2017 | 00:07 AM
ചങ്ങരംകുളം: ദേവീ വിഗ്രഹം തകര്‍ത്തനിലയില്‍ കണ്ടെത്തി. പന്താവൂര്‍ കോതക്കടവിലാണ് വിഗ്രഹം നാലു കഷ്ണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയത്. കടവില്‍ ഇന്നലെ കുളിക്കാനിങ്ങിയവരാണ് വിഗ്രഹം കണ്ടത്.
കരിങ്കല്ലില്‍ തീര്‍ത്ത ദേവീ വിഗ്രഹം നാലു കഷ്ണങ്ങളാക്കി ഉടച്ച രീതിയിലാണ് കണ്ടെത്തിയത്. പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ചങ്ങരംകുളം പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി മനേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി. വിഗ്രഹം സ്റ്റേഷനിലേക്കു മാറ്റിയിട്ടുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."