ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിന് സിറ്റിങ് സീറ്റ് നഷ്ടമായി
ആലപ്പുഴ: ജില്ലയില്‍ ഒഴിവ് വന്ന അഞ്ച് വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. അഞ്ചില്‍ രണ്ട് ബി.ജെ.പി , യു.ഡി. എഫ് -ഒന്ന് , സി.പി.എം - 1- എസ്.ഡി.പി.ഐ -1 . എന്നിങ്ങനെ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് 06 കരുമാടി പടിഞ്ഞാറില്‍ സി.പി.ഐ.എമ്മിന്റെ ജിത്തു കൃഷ്ണന് 440 വോട്ടുനേടി ജയിച്ചു.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ എസ്. രാധാകൃഷ്ണന് 264 വോട്ടും ഭാരതീയ ജനതാ പാര്‍ട്ടിയുടെ എസ്. ഗോപകുമാര്‍ 252 വോട്ടും നേടി.
പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് 10 പവര്‍ ഹൗസ് വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി സീനത്ത് വലിയപറമ്പില്‍ 440 വോട്ട് നേടി ജയിച്ചു. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിലെ നാസര്‍ ബഷീര്‍ 308 വോട്ടും സി.പി.ഐ.എമ്മിലെ നാസിമുദ്ദീന് 184 വോട്ടും ബി.ജെ.പിയിലെ വി.ബാബുരാജ് 10 വോട്ടും നേടി.
തകഴി ഗ്രാമപഞ്ചായത്തില്‍ 05 വേഴാപ്രം വാര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പി.കെ വാസുദേവന്‍ 275 വോട്ട് നേടി ജയിച്ചു.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ബെന്‍സണ്‍ ജോസഫ് 235 വോട്ടും സ്വതന്ത്രന് കെ. ഉത്തമന് 222 വോട്ടും സ്വതന്ത്രന് സോബി മാത്തുകുട്ടി 17 വോട്ടും നേടി. തകഴിയില്‍ 11 കുന്നുമ്മ വാര്‍ഡില്‍ ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഗീതാഞ്ജലി 379 വോട്ട് നേടി ജയിച്ചു.സി.പി.ഐ.എമ്മിന്റെ ആര്. മോഹന്‍ദാസ് 360, ബി.ജെ.പിയുടെ എ.ആര് രാജീവ് 99 വോട്ടുകളും നേടി.
കാവാലം ഗ്രാമപഞ്ചായത്തില്‍ 10 വടക്കന്‍ വെളിയനാട് വാര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അജിത മാലൂപ്പറമ്പില് 251 വോട്ട് നേടി ജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി ഇ.പി മഞ്ജുഷ 205 വോട്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാജേഷ് കുമാര്‍ 99 വോട്ടും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."