കൃഷി ഓഫിസറും വില്ലേജ് ഓഫിസറുമില്ല; വെളിയനാട്ടുകാര്‍ ദുരിതത്തില്‍
കുട്ടനാട്: വെളിയനാട് പഞ്ചായത്തില്‍ കൃഷി ഓഫിസറും വില്ലേജ് ഓഫിസറുമില്ലാത്തതിനാല്‍ കര്‍ഷകരും സാധാരണ ജനങ്ങളും വലയുന്നു.
ഇരു ഓഫിസര്‍മാരുടെയും കസേര ഒഴിഞ്ഞു കിടക്കുന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ഓഫിസുകളുടെ പടിക്കല്‍ കാത്തുകിടക്കേണ്ട സാഹചര്യമാണുള്ളത്. വില്ലേജ് ഓഫിസര്‍ ഇല്ലാതായിട്ട് അഞ്ചാഴ്ചയും, കൃഷി ഓഫിസറുടെ സേവനം മുടങ്ങിയിട്ട രണ്ടായഴ്ചയിലേറെയും ആയിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്.
പ്രളയാനന്തരം കരകയറിത്തുടങ്ങുന്ന വെളിയനാടുകാര്‍ക്ക് രണ്ട് ഓഫിസര്‍മാരുമില്ലാതായതോടെ പല ആവശ്യങ്ങളും നടക്കാതെയായി. പുതിയ വില്ലേജ് ഓഫിസറെ നിയമിച്ചതായി റവന്യു വകുപ്പ് പറയുമ്പോഴും ഇതുവരെ അങ്ങനെയൊരാള്‍ ചുമതലയേറ്റിട്ടില്ല.
കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തെ പോക്കുവരവ് അപേക്ഷകളാണ് ഈ വില്ലേജ് ഓഫിസില്‍ കെട്ടിക്കിടക്കുന്നത്.
ഇതിന് പുറമെ വീടുകളടക്കം പ്രളയത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും ആളുകള്‍ക്ക് കിട്ടുന്നില്ല. കൂടാതെ വില്ലോജ് ഓഫിസര്‍ വഴി കിട്ടേണ്ട പല സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകളും കെട്ടിടക്കുകയാണ്.
വില്ലേജ് അസിസ്റ്റന്റിന് പകരം ചുമതല നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ലെന്ന്് നാട്ടുകാര്‍ പറയുന്നു.
ഏകദേശം ഒരുവര്‍ഷക്കാലമായി ഇവിടെയുണ്ടായിരുന്ന വനിതാ കൃഷി ഓഫിസറെ രണ്ടാഴ്ച മുന്‍പാണ് സ്ഥലം മാറ്റിയത്. ചെറുതും വലുതുമായ 42 പാടശേഖരങ്ങളിലായി 3700 ഓളം ഏക്കറിലാണ് വെളിയനാട് കൃഷിയിറക്കുന്നത്.
വില്ലേജ് ഓഫിസറുടെ അഭാവം മൂലം ഏറെ വൈകിയാണ് വിത്തു ലഭിച്ചതും, വിതച്ചതും. വിത്തിനു പുറമെ പ്രളയക്കെടുതികളിന്‍മേലുള്ള അപേക്ഷകളും തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുകയാണ്.
പഴയ കൃഷി ഓഫിസറെ മാറ്റി ഒരാഴ്ചയായിട്ടും പകരം ഓഫിസറെ നിയമിക്കാത്തതില്‍ കര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്.
രണ്ടു അസിസ്റ്റന്റുമാരുള്ളതില്‍ ഒരാള്‍ അവധിയിലാണ്. പകരം ഓഫിസറെ നിയമിക്കാതെ കാവാലം കൃഷിഓഫിസര്‍ക്ക് വെളിയനാടിന്റെ അധികച്ചുമതല കൂടി നല്‍കുകയായിരുന്നു.
ഇതോടെ രണ്ടു കൃഷിഭവനുകളുടെയും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. കൃഷിയടക്കമുള്ള പല അടിയന്തിര കാര്യങ്ങളും മുടങ്ങിയതോടെ ശക്തമായ സമരങ്ങള്‍ക്കൊരുങ്ങുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."