റോഡിനായി മുഖ്യമന്ത്രിക്ക് നിവേദനം നല്കി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാംപസിന് പുറത്ത് റോഡ് നിര്മ്മിക്കണമെന്നാവശ്യപെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
സി.പി.ഐ എം തേഞ്ഞിപ്പലം ലോക്കല്‍ കമ്മറ്റിയാണ് നിവേദനം നല്‍കിയത്. 1500 ലേറെ വരുന്ന കുടുംബങ്ങള്‍ക്ക് സര്‍വ്വകലാശാല ചുറ്റുമതില്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ ഗതാഗത സൗകര്യം ഇല്ലാതാവും.
നിലവില്‍ കാംപസിനകത്തെ റോഡുകളാണ് ഉപയോഗിക്കുന്നത്. ചുറ്റുമതില്‍ വരുന്നതോടെ ഇത് തടയപ്പെടും.
ഡോ.കെ.കെ.എന്‍ കുറുപ്പ് വി.സി യായിരുന്ന സമയത്ത് എട്ട് മീറ്റര്‍ റോഡ് കാമ്പസിനു പുറത്തു കൂടി നിര്‍മ്മിക്കാനായി സര്‍വകലാശാല സ്ഥലം വിട്ടു നല്കാന് തീരുമാനിച്ചിരുന്നു. എല്‍.ഡി.എഫ് സിന്‍ഡിക്കേറ്റ് ഇതംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡോ.എം അബ്ദുള്‍ സലാം വിസി യായതോടെ റോഡ് എട്ട് മീറ്റര്‍ എന്നത് നാലു മീറ്ററാക്കി ചുരുക്കി, അതിനാല്‍ എട്ടു മീറ്ററില്‍ തന്നെ റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടിയുണ്ടാകണമെന്ന് സി.പി.ഐ എം ലോക്കല്‍ കമ്മിറ്റി നല്കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."