HOME
DETAILS

സര്‍ക്കാര്‍ ഓഫിസുകളില്‍ ഇപ്പോഴും നീതി ലഭിക്കാത്ത സാഹചര്യം: സി.പി നായര്‍

  
backup
December 01 2018 | 02:12 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-15

ആലപ്പുഴ: വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായുള്ള ഭരണപരിഷ്‌കാര കമ്മിഷന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ സിറ്റിങില്‍ ആദ്യ പരാതി ഉന്നയിച്ചത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍. തന്റെ പ്രസംഗത്തിനിടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള തുക ചെലവഴിക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധിയാണ് കമ്മിഷന് മുമ്പില്‍ പറഞ്ഞത്.
തീരദേശ മത്സ്യത്തൊഴിലാളികള്‍ക്കായി പല പദ്ധതികളും ആവിഷ്‌കരിക്കുമ്പോള്‍ 50 ശതമാനം തുക ഗുണഭോക്താക്കള്‍ അടയ്ക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പലപ്പോഴും തുക ചെലവഴിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി ജില്ലാപഞ്ചായത്ത് തന്നെ 56 ലക്ഷം രൂപ നീക്കിവച്ചു.
തൊഴിലാളി വിഹിതം ലഭിക്കാത്തതിനാല്‍ മുന്നോട്ടുപോകാനാവുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് 100 ശതമാനം സബ്‌സിഡി ആനുകൂല്യം നല്‍കാന്‍ സംവിധാനം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പൊലിസ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പല സര്‍ക്കാര്‍ ഓഫിസുകളിലും ഇപ്പോഴും കാലതാമസവും നീതി ലഭിക്കാത്ത സാഹചര്യവും ഉണ്ടെന്ന് കമ്മിഷന്‍ അംഗം സി.പി നായര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പരാതിക്കാര്‍ സ്ത്രീകളാണെങ്കില്‍ നീതി കിട്ടാനുള്ള സാധ്യത തുലോം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ആര്യാട് സ്വദേശി എം.കെ നടരാജന്‍ കമ്മിഷന്റെ മുന്‍പിലെത്തിയത് തന്റെ ജീവിതാനുഭവവുമായാണ്. പൊതുവഴിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ പരാതികളുമായി 2009 മുതല്‍ നടക്കേണ്ടിവന്നു. അവസാനം സ്വയം ഹൈക്കോടതി വരെ പോയിട്ടാണ് നടപടികള്‍ ആയത്. ഒരു സര്‍ക്കാര്‍ ഓഫിസില്‍ സേവനത്തിന് ചെല്ലുന്ന ഗുണഭോക്താവ് സീറ്റില്‍ ആളില്ലെന്ന കാരണത്താല്‍ പലതവണ കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ കമ്മിഷന്‍ ശുപാര്‍ശ നല്‍കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിവരാവകാശത്തെപ്പറ്റിയും സേവനാവകാശ നിയമത്തെപ്പറ്റിയും ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ വേണ്ടത്ര അവബോധം ഇല്ലെന്ന് ഒരു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. തീരദേശത്ത് കടല്‍ഭിത്തി നിര്‍മാണം ചുവപ്പുനാടയില്‍ കുടുങ്ങി വൈകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മറ്റൊരു പരാതി.
മെഡിക്കല്‍ കോളജില്‍ സേവനം ലഭിക്കുന്നതിനുള്ള കാലതാമസവും ഡോക്ടര്‍മാരുടെ അവഗണനയും സംഘടനാ പ്രതിനിധി കമ്മിഷന് മുന്‍പില്‍ അവതരിപ്പിച്ചു. വളം, നെല്ല് സബ്‌സിഡി എന്നിവയെല്ലാം കൃഷിവകുപ്പിന് കൊടുക്കാമെങ്കില്‍ പുഞ്ചകൃഷിക്കുള്ള പമ്പിങ് സബ്‌സിഡിയും കൃഷി വകുപ്പിനെ ഏല്‍പ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പുഞ്ച സ്‌പെഷ്യല്‍ ഓഫിസ് നിര്‍ത്തലാക്കണമെന്ന് കൃഷിക്കാരുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാപ്രതിനിധികള്‍ ജീവനക്കാരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കമ്മിഷന് മുന്നില്‍ അവതരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago