മുള്ളന്‍പന്നിയെ പിടിക്കാന്‍ തുരങ്കത്തില്‍ കയറിയ യുവാവ് മരിച്ചു
ബദിയഡുക്ക (കാസര്‍കോട്): മുള്ളന്‍പന്നിയെ പിടികൂടാനായി തുരങ്കത്തിനകത്ത് കയറിയ യുവാവ് മരിച്ചു. ഒരാള്‍ക്ക് മാത്രം കയറാന്‍ പറ്റുന്ന തുരങ്കത്തിനകത്ത് മണ്ണിടിഞ്ഞ് വീണ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്. ബായാറിന് സമീപത്തെ പൊസടിഗുംമ്പെയിലെ പരേതനായ സുബ്ബുനായ്ക്-ലളിത ദമ്പതികളുടെ മകന് നാരായണ നായ്ക് എന്ന രമേശ് (42)ആണ് മരിച്ചത്. കൂലിത്തൊഴിലാളിയാണ്. വ്യാഴാഴ്ച വൈകുന്നേരം ആറോടെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു നാരായണ നായ്ക്. പെര്‍മുദെ ബാളിഗെയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തുരങ്കത്തിനകത്തേക്ക് മുള്ളന്‍പന്നി കയറുന്നത് കണ്ട് പിറകെ കയറി തുരങ്കത്തില്‍ കുടുങ്ങുകയായിരുന്നു. നാരായണ നായ്ക് തുരങ്കത്തിനകത്തേക്ക് പോകുന്നത് പരിസരവാസികള്‍ കണ്ടിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ പുറത്ത് വരാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും വ്യാഴാഴ്ച രാത്രി മുതല്‍ തിരച്ചില്‍ നടത്തിയിട്ടും നാരായണ നായ്കിനെ കുറിച്ചു വിവരമൊന്നും ലഭിച്ചില്ല. ഇന്നലെ രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ശരീരത്തിനു മേല്‍ മണ്ണിടിഞ്ഞുവീണ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സഹോദരന് നല്കിയ പരാതിയില്‍ ബദിയഡുക്ക പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: ഗായത്രി. മക്കള്‍: ചൈത്ര, ചേതന്‍, പവന്. സഹോദരങ്ങള്‍: ദിനേഷ്, പ്രശാന്ത്, സതീഷ്, ലക്ഷ്മീശ, സുന്ദരി, സുനന്ദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."