ഉദ്ഘാടനത്തിനെത്തിയവര്‍ക്ക് പച്ചക്കറി വിത്ത്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വീക്ഷിക്കാനെത്തിയവര്‍ക്ക് വെറും കൈയ്യോടെ മടങ്ങേണ്ടി വന്നില്ല.വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ സര്‍വകലാശാലയ്ക്ക് കൈമാറിയ പച്ചക്കറി വിത്തുകളടങ്ങിയ പാക്കറ്റുമായാണ് അവര്‍ മടങ്ങിയത്. സര്‍ക്കാരിന്റെ 'സര്‍വകലാശാലാ ജൂബിലി ആഘോഷം ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിക്ക് പിന്തുണയേകിയാണ് ജൂബിലി ആഘോഷ പരിപാടിക്കെത്തിയവര്‍ക്കെല്ലാം വാഴ്‌സിറ്റി പച്ചക്കറിവിത്തുകള്‍ നല്‍കിയത്.
പയര്‍,ചീര,വെണ്ട,ചുരക്ക,കയ്പ്പ,പടവലം തുടങ്ങിയ വിത്തുകളാണ് പാക്കറ്റിലുള്ളത്.വിതരണത്തിനായി 2500 പാക്കുകള്‍ നേരത്തേ തയാര്‍ ചെയ്തിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം അവരുടെ ഇരിപ്പിടത്തിലേക്ക് പ്രത്യക വോളന്റിയര്‍മാര്‍ മുഖേന എത്തിക്കുകയാണു ചെയ്തത്.
വിതരണത്തിനായി പ്രത്യേക കൗണ്ടറും ഒരുക്കിയിരുന്നു.പന്ത്രണ്ടായിരം രൂപയോളം വിലവരുന്ന പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."