എങ്കക്കാട് ഡിവിഷന്‍ എന്‍.എസ്.എസ് യൂനിറ്റ് ദത്തെടുത്തു
വടക്കാഞ്ചേരി: നഗരസഭയിലെ എങ്കക്കാട് ഡിവിഷന്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് ദത്തെടുത്തു. ഇനിയുള്ള ദിവസങ്ങളില്‍ മാലിന്യ മുക്ത ഗ്രാമം രോഗികളെ പരിചരിക്കല്‍, പാവപ്പെട്ടവന് ഒരു വീട്, പരിസ്ഥിതി സംരക്ഷണം, ജൈവ കൃഷി, ലഹരി മുക്തഗ്രാമം, അവയവദാന പദ്ധതി, ഊര്‍ജ സംരക്ഷണം, എല്ലാവര്‍ക്കും ശുദ്ധജലം, ഇ സാക്ഷരത എന്നീ പദ്ധതികള്‍ എന്‍.എസ്.എസ് യൂനിറ്റ് ഏറ്റെടുക്കും. ഏറ്റെടുക്കല്‍ സമ്മേളനം നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.വി വേണുഗോപാലന്‍ പദ്ധതി വിശദീകരണം നടത്തി. ഡിവിഷന്‍ കൗണ്‍സിലര്‍ വി.പി മധു ഗ്രാമ സമര്‍പ്പണം നിര്‍വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ പ്രമോദ്കുമാര്‍, സുധീര്‍, പ്രകാശ് ബാബു പ്രൊഫസര്‍ ഡി. നീലകണ്ഠന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വളണ്ടിയര്‍ ലീഡര്‍മാരായ എം.കെ കപില്‍ദേവ് സ്വാഗതവും, കാവ്യ മുരളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."