HOME
DETAILS
MAL
വൃക്ക രോഗികള്‍ക്കുള്ള സഹായം; രോഗികള്‍ മന്ത്രിയുടെ വസതിയില്‍
backup
July 30 2017 | 00:07 AM
വളാഞ്ചേരി: മുടങ്ങിക്കിടക്കുന്ന വൃക്ക രോഗികള്‍ക്കുള്ള സഹായം പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കിഡ്നി വെല്‍ഫയര്‍ സൊസൈറ്റി പെരിന്തല്‍മണ്ണ യൂനിറ്റിലെ എഴുപതോളം പേര് മന്ത്രി കെ.ടി ജലീലിന്റ വസതിയിലെത്തി.
ജില്ലാ പഞ്ചായത്ത് ഫണ്ട് വിതരണത്തില്‍ അഴിമതി നടന്നതായി കരുതുന്നില്ലെന്നും ചികിത്സാ സഹായം ലഭ്യമാകാത്തതിനാല്‍ ബുദ്ധിമുട്ടിലാണന്നും ഇവര്‍ മന്ത്രിയെ ധരിപ്പിച്ചു. സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതില്‍ തടസമില്ലെന്നും കണക്ക് വ്യക്തമാക്കണമെന്നുപ്പെടെയുള്ള നിബന്ധനയോടെ സര്‍ക്കാര്‍ ഉത്തരവ് ബുധനാഴ്ചതന്നെ പുറത്തിറങ്ങിട്ടുള്ളതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."