കഞ്ചിക്കോടിനടുത്തു വല്ലടിയില്‍ ട്രെയിനിടിച്ചു കാട്ടാന ചെരിഞ്ഞു
പാലക്കാട് : ട്രെയിനിടിച്ചു കാട്ടാന ചരിഞ്ഞു. വാളയാര്‍ കഞ്ചിക്കോടിനടുത്തു വല്ലടിയിലാണ് സംഭവം. 20 വയസ് പ്രായം വരുന്ന കൊമ്പന്റെ പിറക് വശത്താണ് ട്രെയിന്‍ ഇടിച്ചിരിക്കുന്നത്. ട്രാക്കില്‍ നിന്നും 10 മീറ്റര്‍ മാറിയായിരുന്നു ജഡം കണ്ടെത്തിയത്. ഇന്നലെ രാവിലെ 5. 30 ഓടെയാവും സംഭവമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ട്രാക് പരിശോധിക്കുകയായിരുന്ന തൊഴിലാളികളാണ് ആണ് ആനയെ ആദ്യം കണ്ടത്. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം പരിസരത്തുതന്നെ ദഹിപ്പിച്ചു. പ്രദേശത്തെ റയില്‍വെ ട്രാക്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതും ആനകള്‍ ദാരുണമായി കൊല്ലപ്പെടുന്നതും പതിവാകുകയാണ്.
കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ ട്രെയിനിടിച്ചു് ചെരിയുന്ന 25 മാത്തെ കൊമ്പനാണിത്. കുറേക്കാലമായി ഒലവക്കോടിനും വാളയാറിനുമിടയില്‍ ട്രെയിനിടിച്ചു ആനകള്‍ ചെരിയുന്നത് കുറഞ്ഞിരുന്നു. വീണ്ടും ട്രെയിനുകളുടെ വേഗത കൂട്ടിയതാണ് ആന ചെരിയാന്‍ കാരണം. എന്നാല്‍ ഇത്രയും ആനകള്‍ ട്രെയിനിടിച്ചു് ചെരിഞ്ഞിട്ടും വനംവകുപ്പ് ബന്ധപ്പെട്ട ലോക്കോ പൈലററിനെതിരെ കേസെടുക്കാന്‍ തയാറായിട്ടില്ലെന്ന് ഡബ്ളിയു.പി. എസ്. ഐ ദക്ഷിണേന്ത്യ കോര്‍ഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന് പറഞ്ഞു. ആനയെ ഇടിച്ചു കൊലപ്പെടുത്തിയ റെയില്‍വേ ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ടു പി.സി.സി.എഫിന് പരാതി നല്‍കിയിട്ടുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."