നടപടിക്കെതിരേ വിചിത്രവാദവുമായി സസ്‌പെന്‍ഷനിലായ ഡോക്ടര്‍; ഷഹലയുടെ പിതാവ് അനുമതി പത്രം എഴുതിത്തരാന്‍ തയാറായില്ലെന്ന് കുറ്റപ്പെടുത്തല്‍, മൂന്ന് മണിക്കൂറെങ്കിലും കുട്ടിക്ക് കുഴപ്പമുണ്ടാവില്ലെന്ന് കരുതിയതായും ന്യായീകരണം
വയനാട്: ഷഹ്‌ലാ ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ സ്വീകരിച്ച ശിക്ഷാ നടപടിക്കെതിരേ വിചിത്രമായ ന്യായീകരണവുമായി ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ രംഗത്ത്. വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജിസ മെറിന്‍ ജോയിയാണ് ഷെഹ്‌ലയുടെ പിതാവിനെ വരെ അപമാനിക്കുന്ന തരത്തിലുള്ള വാദങ്ങളുമായി രംഗത്തെത്തിയത്.
മലയാള മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയിലാണ് ഡോക്ടര്‍ ജിസക്ക് പറയാനുള്ളത് എന്ന തരത്തില്‍ ഇവരുടെ വിശദീകരണം നല്‍കിയിരിക്കുന്നത്. വെന്റിലേറ്ററില്ല, ആന്റി സ്‌നേക് വെനം ഇല്ല, അനുമതി പത്രം ഉറ്റവരില്‍ നിന്നും ഒപ്പിട്ടു വാങ്ങാനുള്ള പേപ്പര്‍ പോലും താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഇല്ലെന്ന വാദത്തോടെയാണ് അഭിമുഖം തുടങ്ങുന്നത്. ഷെഹ്‌ലയുടെ പിതാവ് നടത്തിയ ഗുരുതരമായ ആരോപണങ്ങളെയെല്ലാം തള്ളിക്കളയുന്ന തരത്തിലാണ് അഭിമുഖത്തില്‍ ഡോക്ടറുടെ വാദങ്ങള്‍ നിരത്തിയിരിക്കുന്നത്.
[caption id="attachment_793814" align="alignnone" width="630"] ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന സസ്‌പെന്‍ഷനിലായ ഡോക്ടറുമായുള്ള അഭിമുഖത്തില്‍ ഷഹ്‌ലയുടെ ഉപ്പയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ വന്ന വാദങ്ങള്‍[/caption]
മരുന്ന് നല്‍കുന്നതിന്റെ റിസ്‌ക് താന്‍ ഏറ്റെടുത്തോളാം എന്ന് അപേക്ഷിച്ചിട്ടും ഡോക്ടര്‍ ചെവിക്കൊണ്ടില്ലെന്നാണ് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നത്. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ കുട്ടിയുടെ പിതാവ് നിര്‍ബന്ധം പിടിച്ചില്ലെന്നും പകരം അനുമതി പത്രം എഴുതിത്തരാന്‍ തയാറായില്ലെന്നുമാണ് ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറയുന്നത്. കുഞ്ഞിനെ രക്ഷിക്കാന്‍ പറ്റുമോ ഡോക്ടറേ എന്ന ഉപ്പയുടെ ചോദ്യത്തിന് വെന്റിലേറ്റര്‍ സംവിധാനമില്ലാതെ മരുന്നു നല്‍കി കുഞ്ഞിനെ രക്ഷിക്കാമെന്ന് ഞാന്‍ എങ്ങനെ ഉറപ്പുനല്‍കുമെന്ന മനുഷ്യത്വ രഹിതമായ വാദവും ഇവര്‍ നിരത്തുന്നുണ്ട്.
ഉചിതമായ തീരുമാനം നങ്ങളെടുക്കൂ എന്ന് കുട്ടിയുടെ ഉപ്പയോട് പറഞ്ഞതായും എല്ലാം അദ്ദേഹത്തിന്റെ തീരുമാനത്തിന് വിടുകയായിരുന്നുവെന്നും ഇവര്‍ സൂചിപ്പിക്കുന്നു. മൂന്ന് മണിക്കൂറിന് ശേഷമേ കുട്ടിക്ക് വെന്റിലേറ്ററിന്റെ ആവശ്യം വരികയുള്ളൂ എന്ന് താന്‍ കണക്കുകൂട്ടിയതായും അഭിമുഖത്തില്‍ പറയുന്നുണ്ട്. ഞരമ്പിനെയും രക്തത്തെയും ബാധിക്കുന്ന കൊടിയ വിഷമാണ് ശരീരത്തില്‍ കയറിയതെന്നും അണലി വിഭാഗത്തില്‍പ്പെട്ട പാമ്പായിരിക്കും കടിച്ചതെന്നും സംശയിച്ചിരുന്നതായും പറഞ്ഞ ഡോക്ടര്‍ ഒരേ സമയം തന്നെ പരസ്പര വിരുദ്ധമായ വാദമാണ് നിരത്തുന്നത്.
കുഞ്ഞുമായി വന്നപ്പോള്‍ മുതല്‍ വിയര്‍ത്ത്കുളിച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്നു പിതാവ് എന്നാണ് ഷഹ്‌ലയുടെ ഉപ്പയെപ്പറ്റി ഇവര്‍ വിശേഷിപ്പിച്ചത്. ഒരു ഡോക്ടര്‍ കാണിക്കേണ്ട സാമാന്യ മര്യാദകള്‍പോലും ഇവരുടെ ഭാഗത്തുനിന്നും ലംഘിക്കപ്പെട്ടു എന്ന് കൃത്യമായി ബോധ്യപ്പെടുകയാണ് ഈ അഭിമുഖത്തിലൂടെ. ഏത് താല്‍പര്യം മുന്‍നിര്‍ത്തിയായാലും സസ്‌പെന്‍ഷനിലായ ഡോക്ടറുടെ വിശദീകരണം വാര്‍ത്തയാക്കിയതിലൂടെ പ്രമുഖ മാധ്യമം അവരുടെ കുറ്റങ്ങള്‍ ഒരിക്കല്‍ കൂടി വെളിപ്പെടുത്തുകയാണ് ചെയ്തത്.
വിഷം മസ്തിഷ്‌കത്തിലേക്ക് അരിച്ചിറങ്ങുമ്പോള്‍ അവള്‍ കണ്ണിമകള്‍ കൈ കൊണ്ട് വിടര്‍ത്തി പിടിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."