ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍
വടകര: ഒരു വര്‍ഷം മുന്‍പ് സി.പി.എം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ പുതുപ്പണം പാലയാട്നട മീത്തലേ കുന്താപുരത്ത് ശ്രീജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.
കോട്ടപ്പള്ളി കോന്തനാരി മീത്തല്‍ മുഹമ്മദ് (43), തോടന്നൂര്‍ കവന്തുമ്മല് അബ്ദുല്‍ കരീം (48) എന്നിവരെയാണ് വടകര എസ്.ഐ ടി. മധുസൂദനന് നായര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. രാഷ്ട്രീയ വിരോധം വച്ച് ഓട്ടോ ഡ്രൈവര്‍ ശ്രീജേഷിനെ ഓട്ടം വിളിച്ച് ജനതാ റോഡ് വാട്ടര്‍ ടാങ്കിനു സമീപത്തു വച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. റഫീഖ്, ലത്തീഫ്, യൂനുസ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ മുഹമ്മദും കരീമും തമിഴ്നാട്ടിലും ആന്ധ്രയിലുമായി ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലിസ് അറിയിച്ചു. പ്രതികളെല്ലാം എസ്.ഡി.പി.ഐയുടെയും പോപുലര്‍ ഫ്രണ്ടിന്റെയും സജീവ പ്രവര്‍ത്തകരാണ്. പല സ്ഥലങ്ങളിലുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് ആസൂത്രിതമായി നടത്തിയ വധശ്രമമായിരുന്നു ശ്രീജേഷിനു നേരെയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."