ഗള്‍ഫില്‍ ഈ വര്‍ഷം മാത്രം മരിച്ചത് 4823 ഇന്ത്യക്കാര്‍
റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം ഭീതിതമായ നിലയില്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളിലെ കണക്കുകള്‍ മാത്രമെടുത്താല്‍ പ്രതിദിനം പ്രതിദിനം 12 ഇന്ത്യക്കാരെങ്കിലും മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളായ സഊദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, യു.എ.ഇ, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങളിലായി 33,988 പേരാണ് മരിച്ചത്. ഇതില്‍ തെലങ്കാന സ്വദേശികളായ 1200 പേരാണ് മരിച്ചത്. ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ക്കിടയില്‍ മരണ നിരക്ക് കൂടുന്നത് സംബന്ധിച്ചക്ക നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കടവും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളുമാണ് മിക്ക മരണങ്ങളുടെയും പ്രധാന വില്ലന്‍. ഉറക്കത്തിനിടെ നടക്കുന്ന ഹൃദയാഘാതവും നിരവധിയാണ്.
ആറു ഗള്‍ഫ് രാജ്യങ്ങളിലായി ഈ വര്ഷം ഇത് വരെ മാത്രം 4823 പേര്‍ മരിച്ചതായും വിദേശകാര്യ മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ഇവയില്‍ ഏറ്റവും കൂടുതല്‍ സഊദിയിയിലും യു.എ.ഇ യിലുമാണ്. ഇന്ത്യക്കാരുടെ ആധിക്യം ഈരാജ്യങ്ങളില്‍ ഉയര്‍ന്ന നിലയിലായതായി കാണപ്പെടുന്നതിനു കാരണമെങ്കിലും ഉയര്‍ന്ന തോതിലുള്ള മരണക്കണക്കുകള്‍ ആശങ്കാജനകമാണ്. ഈ വര്‍ഷം ഇതിനകം സഊദിയില്‍ മാത്രം മരിച്ച ഇന്ത്യക്കാരുടെ എണ്ണം 1920 പേരാണ്. യുഎഇയില്‍ 1451 പേരും മരിച്ചു. കുവൈത്ത് 584, ഒമാന്‍ 402, ഖത്തര്‍ 286, ബഹ്റൈന്‍ 180 എന്നിങ്ങനെയാണ് ബാക്കിയുള്ള മരണങ്ങള്‍.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ മരിച്ചത് 2018ലാണ്. 8014 പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ആ വര്‍ഷം മരണപ്പെട്ടത്. 2017 ല്‍ 5604 പേരും 2016 ല്‍ 6013 പേരും 2015 ല്‍ 5786 പേരും 2014 ല്‍ 5388 പേരും ആറു ഗള്‍ഫ് രാജ്യങ്ങളിലായി മരണപ്പെട്ടിട്ടുണ്ട്. അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വിദേശ മന്ത്രാലയത്തിന് ലഭിച്ച പരാതികളില്‍ ഏറ്റവും കൂടുതല്‍ ജോലി തട്ടിപ്പ് സംബന്ധമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ വരെ 15,051 പരാതികളാണ് പ്രവാസികളില്‍ നിന്ന് ലഭിച്ചതെന്നും ഇവയില്‍ വലിയൊരു ശതമാനവും ജോലി തട്ടിപ്പ്, ഏജന്റുമാരുടെ ചതി എന്നിവ സംബന്ധിച്ചായിരുന്നെന്നും മന്ത്രാലയം പറയുന്നു. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിച്ചതും ശമ്പളം നല്‍കാത്തതും സംബന്ധിച്ചും മന്ത്രാലയത്തിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."