മുഖ്യമന്ത്രി വിളിച്ച നവോത്ഥാന യോഗത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കില്ല
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കില്ല. യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് പിന്തുണ ഉറപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ യോഗമെന്നാണ് അറിയുന്നത്.
യുവതീ പ്രവേശനം, ശബരിമലയിലെ പൊലിസ് നടപടി തുടങ്ങിയ വിഷയങ്ങളില്‍ നേരത്തെ സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
അതേസമയം, യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ എസ്.എന്‍.ഡി.പി തീരുമാനം എടുത്തിട്ടില്ല. രാവിലെ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുക. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ് അടക്കം ഇരുന്നൂറോളം സംഘടനകള്‍ക്കാണ് വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന യോഗത്തിലേക്ക് സര്‍ക്കാര്‍ ക്ഷണമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."