HOME
DETAILS

പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ മാതാപിതാക്കള്‍ തയാറാകണം: ഋഷിരാജ്‌സിങ്

  
backup
August 07 2016 | 21:08 PM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%89%e0%b4%a8%e0%b5%8d


വാടാനപ്പള്ളി : കേരളത്തിലെ  പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറാകണമെന്നും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ് അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ തളിക്കുളത്ത് സംഘടിപ്പിച്ച അക്ഷരാദരം പരിപാടി കാര്‍ത്തിക തിയ്യറ്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 എസ്.എസ്.എല്‍.സി കഴിഞ്ഞ പെണ്‍കുട്ടികളില്‍ അറുപത് ശതമാനം പേരും ഉന്നത വിദ്യാഭ്യാസം നേടാതെ പഠനം അവസാനിപ്പിക്കുകയാണന്നും മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല കേരളമെന്നും ഉന്നത വിദ്യാഭ്യാസം നേടാന്‍  കേരളത്തിലെ പെണ്‍കുട്ടികള്‍ തയ്യാറാകണം. സ്ത്രീവിദ്യാഭ്യാസത്തിന് എന്നും പ്രചോദനം നല്‍കിയ മഹത് വ്യക്തിത്വമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്നും  ഋഷിരാജ്‌സിങ് പറഞ്ഞു.
ആണ്‍കുട്ടികള്‍ വിദ്യ നേടിയാല്‍ ഒരാള്‍ക്ക് മാത്രമെ അറിവ് ലഭിക്കുകയുള്ളു. എന്നാല്‍ പെണ്‍കുട്ടികള്‍ അറിവ് നേടിയാല്‍ അത് ഒരു കുടുംബം മുഴുവന്‍ അറിവ് നേടിയതിന് തുല്യമാകും. തീരദേശമേഖലയിലെ കഞ്ചാവ് മയക്കുമരുന്ന് ലോബിയെ അമര്‍ച്ച ചെയ്യാന്‍ താനും എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റും എന്നും പ്രതിജ്ഞാബദ്ധമാണ്.
സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് അടുത്തുള്ള എല്ലാ പാന്‍ കടകളും നീക്കം ചെയ്ത് കഴിഞ്ഞെന്നും, ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനം കണ്ടെത്താന്‍ എല്ലാ വിദ്യാലങ്ങളിലും പരാതി പെട്ടികള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ കെ.എ ഹാറൂണ്‍റഷീദ് അധ്യക്ഷനായി. മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി പ്രൊഫ: വൈസ് ചാന്‍സലര്‍ ഡോ: ഷീന ഷുക്കൂര്‍ പുരസ്‌കാരം വിതരണം ചെയ്തു.
ടി.എന്‍. പ്രതാപന്‍ മുഖ്യപ്രഭാഷണം നടത്തി.  ലെമര്‍ പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ എം.എ. ഷൗക്കത്തലി, ജില്ലാ പ്രോസിക്യൂട്ടര്‍ അഡ്വ: കെ.ബി. രണേന്ദ്രനാഥ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. അബ്ദുല്‍ സലാം, വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. സന്തോഷ്, തൃപ്രയാര്‍ ദേവസ്വം മാനേജര്‍ വി.എന്‍. സ്വപ്ന, ഗിന്നസ് റെക്കോര്‍ഡര്‍ മുരളിനാരായണന്‍, ഗിന്നസ് റെക്കോര്‍ഡര്‍ സത്താര്‍ ആദൂര്‍, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അസറുദ്ദീന്‍, മദര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് പ്രിന്‍സിപ്പല്‍ ആര്‍.യു. അബ്ദുല്‍ സലീം എന്നിവര്‍ പങ്കെടുത്തു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago