സമൂഹഐക്യവും സൗഹാര്‍ദവും കാക്കാന്‍ മസ്ജിദുകള്‍ക്ക് കഴിയണം: ജിഫ്രി തങ്ങള്‍
ഫറോക്ക്: സമൂഹത്തിന്റെ ഐക്യവും സൗഹാര്‍ദവും കാത്ത് സൂക്ഷിക്കാന്‍ മസ്ജിദുകള്‍ക്ക് കഴിയണമെന്നും പള്ളികള്‍ ആയിരിക്കണം വിശ്വാസികളുടെ ജീവിതത്തിന്റെ കേന്ദ്രമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഫറോക്ക് പുറ്റെക്കാട് മഹല്ലില്‍ ഇല്ലിക്കല്‍ കുഞ്ഞിമൊയ്തീന്‍ എന്ന ബാപ്പുട്ടി ഹാജിയില്‍ നിന്ന് ഖാസിയായി സ്ഥാനമേറ്റടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിന് നേതൃപരമായ പങ്കുവഹിക്കേണ്ട സ്ഥാനമാണ് മഹല്ല്. മുസ്ലിംകള്‍ക്കിടയിലെ പരസ്പര സഹകരണവും ഐക്യവും തങ്ങളുടെ ഉത്തരവാദിത്ത നിര്വഹണത്തില്പ്പെട്ടതാണെന്ന ബോധ്യം എല്ലാ മഹല്ലുകള്‍ക്കും ഉണ്ടായിരിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനാരോഹരണ ചടങ്ങില്‍ മഹല്ല് ഖത്തീബ് ഷുഹൈല്‍ സഖാഫി അധ്യക്ഷനായി. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, കുട്ടിഹസ്സന് ദാരിമി, ടി.കെ അബൂബക്കര്‍ മുസ്ലിയാര്,ബാപ്പു ഹാജി കുണ്ടുപറമ്പ് ,അഷറഫ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."