HOME
DETAILS
MAL
മലയാള ചെറുകഥയും സ്വത്വാവിഷ്കാരവും
backup
July 30 2017 | 02:07 AM
മലയാളത്തിലെ കലാ, സാംസ്കാരിക, സാഹിത്യ രംഗങ്ങളിലെ പ്രതിനിധാന ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ഏറെ നാളായി. അതിന്നും അവസാനിച്ചിട്ടില്ല. എന്നാല്‍, മതം, ജാതി, നിറം, ദേശം, തൊഴില്‍ അങ്ങനെ പലതായി വേറിട്ടുനില്‍ക്കുന്ന സ്വത്വങ്ങളെ മലയാള ചെറുകഥകള്‍ എങ്ങനെ അടയാളപ്പെടുത്തിയെന്ന കാര്യത്തില്‍ ആഴത്തിലുള്ള പഠനങ്ങളൊന്നും കാര്യമായി നടന്നിട്ടില്ല. ആ ഒരു വിടവാണ് മേല്‍പുസ്തകം പരിഹരിച്ചിരിക്കുന്നത്. വിവിധ കാലങ്ങളിലുള്ള മലയാള ചെറുകഥകളുടെ പ്രതിനിധാന, സ്വത്വാവിഷ്കരണ പഠനങ്ങളുടെ സമാഹാരമാണ് പുസ്തകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."