അതിഥി തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു
വാണിമേല്‍: ഗ്രാമപഞ്ചായത്ത് 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ഹെല്‍ത്ത് കാര്‍ഡ് വിതരണം പ്രസിഡന്റ് ഒ.സി ജയന് നിര്‍വഹിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ജോലിക്കായി എത്തി പഞ്ചായത്തില്‍ താമസിക്കുന്ന എല്ലാ ആളുകളെയും വൈദ്യപരിശോധന നടത്തി പകരുന്നതും അല്ലാത്തതുമായ രോഗങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തി അവരുടെ ആരോഗ്യനില സംരക്ഷിച്ചു ഗ്രാമീണ മേഖലയിലെ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുകയുമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ രക്തപരിശോധനകള്‍,ത്വക്ക് രോഗ പരിശോധന, ക്ഷയരോഗ പരിശോധന, എന്നിവ ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. ഇതോടൊപ്പം ഫോട്ടോ പതിച്ച ഹെല്‍ത്ത് കാര്‍ഡും വിതരണം ചെയ്യുന്നുണ്ട്. എല്ലാ തൊഴിലാളികളും നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് എടുത്തിരിക്കേണ്ടതാണെന്ന് അറിയിച്ചിട്ടുണ്ട്.
ക്യാംപുകളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ കഴിയാതെ വരുന്ന ആളുകള്‍ക്ക് എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് ശേഷം വാണിമേല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍വച്ച് പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതാണ്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിന്റ് നസീറ കെ.വി, സ്ഥിരം സമിതി ചെയര്മാന്മാരായ എം.കെ മജീദ്, അഷ്റഫ് കൊറ്റാല, മെംബര്‍ സാബിറ ടീച്ചര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നൗഫല്‍, മെഡിക്കന്‍ ക്യാംപില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയരാജ് സി.ഐ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി. സുനില്‍ കുമാര്‍, വി.കെ ബാബു, ഷാജഹാന്, ബിജു ജൂനിയര്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് സലീന എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."