HOME
DETAILS
MAL
തെരുവത്തുകടവില്‍ പുഴയോരം അപകട ഭീഷണി ഉയര്‍ത്തുന്നു
backup
December 01 2018 | 03:12 AM
ഉള്ളിയേരി: രാമന് പുഴയുടെ തെരുവത്തുകടവ് ആയിരോളി ഭാഗം ഇടിഞ്ഞു താഴ്ന്നത് നാട്ടുകാര്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നു.
കഴിഞ്ഞ ദിവസം കനത്തമഴയെ തുടര്‍ന്ന് രാത്രിയിലാണ് റോഡരിക് ഇടിഞ്ഞുവീഴാന്‍ തുടങ്ങിയത്.
റോഡില്‍ നൂറു മീറ്ററിലധികം ദൂരത്തില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. അന്‍പതു മീറ്ററോളം നീളത്തില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. ആയിരോളി ബസ് വെയിറ്റിങ് ഷെഡിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത്.
തണല്‍ മരങ്ങള്‍ കടപുഴകിയിരിക്കുകയാണ്. അടുത്തുള്ള കരിങ്കല്‍ ഭിത്തിക്കും മണ്ണിടിച്ചില്‍ അപകട ഭീഷണിയുയര്‍ത്തിയിട്ടുണ്ട്.
തീരത്തോട് ചേര്‍ന്നുള്ള വീട്ടുകാര്‍ ഭീതിയിലാണ്. തെരുവത്തുകടവ്-മുണ്ടോത്ത്-കിഴുക്കോട്ട് കടവ് റോഡിന്റെ ഭാഗമാണിത്.
വാഹനങ്ങള്‍ സര്‍വിസ് നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയിലായിരിക്കുകയാണ്. ഏതാനും സ്കൂള്‍ ബസുകള്‍ കടന്നുപോകുന്ന വഴിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."