HOME
DETAILS
MAL
അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കൂരാച്ചുണ്ട് വില്ലേജ് ഓഫിസ്
backup
December 01 2018 | 03:12 AM
പേരാമ്പ്ര: കൂരാച്ചുണ്ട് വില്ലേജ് ഓഫിസില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന് പരാതി. അതിര്‍ത്തി പുനര്‍നിര്‍ണയത്തോടെ കൂരാച്ചുണ്ട് വില്ലേജ് ഓഫിസില്‍ തിരക്ക് പതിന്മടങ്ങ് വര്‍ധിച്ചു.
കായണ്ണ, ചക്കിട്ടപാറ, കാന്തലാട് വില്ലേജുകളിലെ പ്രദേശങ്ങള്‍ കൂരാച്ചുണ്ടിനോട് കൂട്ടിച്ചേര്‍ത്തിരുന്നു. ഇതോടെ ഏകദേശം എണ്ണായിരം ഏക്കര്‍ ഭൂമിയാണ് വില്ലേജില്‍ ഉള്ളത്. പക്ഷേ വില്ലേജ് ഓഫിസ് കെട്ടിടം ആവശ്യത്തിന് സൗകര്യമായില്ലെന്നാണ് പരാതി ഉള്ളത്.
460 സ്ക്വയര്‍ഫീറ്റ് മാത്രം വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടത്തില്‍ ആളുകള്‍ക്ക് നിന്നു തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. കൂടുതല്‍ ഭൂമിയും ഭൂവുടമകളും കൂരാച്ചുണ്ട് വില്ലേജില്‍ ചേര്‍ന്നതിനാല്‍ സ്റ്റാഫിന്റെ എണ്ണവും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."