ശബരിമല സമരം വ്യാപിപ്പിക്കും: ശ്രീധരന്‍പിള്ള
കോഴിക്കോട്: ശബരിമലയിലെ സമരത്തില്‍ നിന്ന് ബി.ജെ.പി പിന്നോട്ടു പോയിട്ടില്ലെന്നും സമരം ശക്തിപ്പെടുത്തി സെക്രട്ടേറിയറ്റിനു മുന്നിലേക്ക് വ്യാപിപ്പിക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള.
യാഥാര്‍ഥ്യം മനസിലാക്കാതെ ബി.ജെ.പി സമരം നിര്‍ത്തിയെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാകാനെത്തിയ കെ. സുരേന്ദ്രനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല വിഷയത്തില്‍ സി.പി.എമ്മുമായി ബി.ജെ.പി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന പ്രചാരണം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കളവാണ്. ബി.ജെ.പി സമരം നിര്‍ത്തിയെന്ന പ്രചാരണം മാധ്യമസൃഷ്ടി മാത്രമാണ്. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ എല്ലാ സമരങ്ങളും പൂങ്കാവനത്തിനു പുറത്തായിരുന്നു. ശബരിമല കര്‍മസമിതിയുടെ സമരത്തിന് ബി.ജെ.പി പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."