HOME
DETAILS

മാവൂരില്‍ റോഡരികിലെ ശീതളപാനീയങ്ങള്‍, ഉപ്പിലിട്ടത് എന്നിവയുടെ വില്‍പനയ്ക്ക് നിരോധനം

  
backup
December 01 2018 | 03:12 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b6%e0%b5%80%e0%b4%a4%e0%b4%b3

മാവൂര്‍: മാവൂരില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയില്‍. മാവൂര്‍ ജി.എം.യു.പിയിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്കും കച്ചേരിക്കുന്ന് ഭാഗങ്ങളിലെ മൂന്ന് പേര്‍ക്കുമാണ് കഴിഞ്ഞദിവസം മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഹോട്ടല്‍, കൂള്‍ബാര്‍, തട്ടുകടകള്‍, പെട്ടി കടകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി.
ഉപ്പിലിട്ട പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കടകള്‍ അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മാവൂര്‍ പഞ്ചായത്തില്‍ ഉപ്പിലിട്ട പഴം, പച്ചക്കറി എന്നിവ വില്‍പന നടത്താന്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്‍പന നടത്തുന്ന നിലവാരം കുറഞ്ഞ മിഠായി, ഉപ്പിലിട്ടവ, സിപ്പപ്പ്, സംഭാരം എന്നിവയും നിരോധിച്ചിട്ടുണ്ട്. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍മജീദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രവീണ്‍ കുമാര്‍, ആരിഫ്, അയ്യൂബ് എന്നിവരും പബ്ലിക് ഹെല്‍ത്ത് നഴ്‌സ് മര്‍ലിന്‍ ക്ലീറ്റസും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago