HOME
DETAILS

പോഷകാഹാരം കിട്ടാതെ കുഞ്ഞ് മരിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍

  
backup
November 24 2019 | 01:11 AM

%e0%b4%aa%e0%b5%8b%e0%b4%b7%e0%b4%95%e0%b4%be%e0%b4%b9%e0%b4%be%e0%b4%b0%e0%b4%82-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e

 


വാഷിങ്ടണ്‍: പോഷകാഹാരക്കുറവു മൂലം 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കളെ ഫ്‌ളോറിഡ പൊലിസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റത്തിനും കുഞ്ഞിനെ അവഗണിച്ചതിനുമാണ് കേസ്.
സെപ്റ്റംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ നാലിന് കുഞ്ഞ് ദീര്‍ഘശ്വാസമെടുക്കുന്നതു കണ്ടിട്ടും ആശുപത്രിയിലെത്തിക്കാതെ കിടന്നുറങ്ങുകയായിരുന്നു അമ്മ ഷീല ഒ ലെറെയും അച്ഛന്‍ സീന്‍ ഒ ലെറെയും. പിന്നീട് വൈകി മകന്‍ ശ്വസിക്കുന്നില്ലെന്ന് അറിയിച്ചതനുസരിച്ച് ആരോഗ്യവിഭാഗം വീട്ടിലെത്തുമ്പോള്‍ മകന്‍ മരിച്ചിരുന്നു. പച്ചക്കറികളും പഴങ്ങളും മാത്രം കഴിക്കുന്ന ആ കുടുംബം കുഞ്ഞിന് മുലപ്പാല്‍ മാത്രമേ കൊടുത്തിരുന്നുള്ളൂ. അതും വല്ലപ്പോഴും. പ്രസവിച്ചതും വീട്ടില്‍ വച്ചായിരുന്നു. ഒരിക്കല്‍ പോലും കുഞ്ഞിനെ ഡോക്ടറെ കാണിച്ചതുമില്ല. ആരോഗ്യപ്രവര്‍ത്തകര്‍ കുഞ്ഞിന്റെ മൃതദേഹം പരിശോധിച്ചപ്പോള്‍ നിര്‍ജലീകരണം അനുഭവിച്ചതായി മനസ്സിലായി. കാലും കൈയും ചീര്‍ത്തിരിക്കുന്നു. കരളിന് മൈക്രോസ്‌റ്റേറ്റോസിസ് രോഗവുമുണ്ടായിരുന്നു. ഇത് പോഷകാഹാരക്കുറവു മൂലമുണ്ടാവുന്നതാണ്.
ആറുമാസമായി രോഗംമൂലം കുഞ്ഞിന് ഒന്നും ഭക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഒ ലെറെയ്ക്ക് മൂന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍ കൂടിയുണ്ടായിരുന്നു. അവരും പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും പൊലിസ് പറഞ്ഞു. രക്ഷിതാക്കള്‍ ജയിലിലായതോടെ കുട്ടികളെ ശിശുക്ഷേമ വിഭാഗം ഏറ്റെടുത്തിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago