HOME
DETAILS

നസീറുദ്ദീന്‍ വധം: നിര്‍ണായകമായത് സാക്ഷിമൊഴികള്‍

  
backup
December 01 2018 | 03:12 AM

%e0%b4%a8%e0%b4%b8%e0%b5%80%e0%b4%b1%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3

കോഴിക്കോട്: വേളം ചേരാപുരത്തെ അനന്തോത്ത് സലഫി മസ്്ജിദിനു സമീപമുള്ള റോഡില്‍ തടഞ്ഞുനിര്‍ത്തിയാണ് നസീറുദ്ദീനെ എസ്.ഡി.പി.ഐക്കാര്‍ കുത്തിക്കൊന്നത്. കേസിലെ ഒന്നാം സാക്ഷിയും നസീറുദ്ദീന്റെ പിതൃസഹോദരപുത്രനുമായ അബ്ദുല്‍ റഊഫിന്റെ മൊഴിയാണ് കേസിന്റെ വിധിയില്‍ നിര്‍ണായകമായത്.
കുത്തേറ്റു വീണ നസീറുദ്ദീനെ കണ്ട പ്രദേശവാസികളായ അനന്തോത്ത് ബാലന്‍, ചാമക്കാലായി സജിലേഷ് എന്നിവര്‍ ചേര്‍ന്ന് തങ്ങളുടെ ഉടുമുണ്ടഴിച്ച് മുറിവ് കെട്ടുകയായിരുന്നു. മൂന്നും നാലും സാക്ഷികളായ ബാലന്റെയും സജിലേഷിന്റെയും മൊഴികളും കേസില്‍ പ്രധാനമായി. നസീറിനെ കുത്താനുപയോഗിച്ച കത്തി പ്രതിയെക്കൊണ്ട് പൊലിസ് എടുപ്പിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതേ കത്തികൊണ്ടുണ്ടായ മുറിവാണ് മരണകാരണമായതെന്ന കണ്ടെത്തലും പ്രതികള്‍ അപ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെടുത്തപ്പോള്‍ അതില്‍ പുരണ്ട രക്തക്കറകളും കേസില്‍ പ്രോസിക്യൂഷനു സഹായകമായി.
സംഭവം നടന്ന അന്നു പ്രതികളായ ബഷീറും അന്ത്രുവും വടകര ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതു സംഭവസ്ഥലത്ത് പ്രതികളുണ്ടായിരുന്നുവെന്നതിനുള്ള കൂടുതല്‍ തെളിവായി. കേസിലെ പ്രതികളെല്ലാം എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. തുടക്കത്തില്‍ കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നു പറഞ്ഞ എസ്.ഡി.പി.ഐ നേതൃത്വം പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.
അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതികളിലൊരാളായ ബഷീറിനെ പാലക്കാട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ തച്ചനാട്ടുകര അമ്പത്തിമൂന്നാം മൈലിനടുത്ത കുന്നുംപുറത്തെ വാടകവീട്ടില്‍ ആള്‍മാറാട്ടം നടത്തി താമസിപ്പിക്കാനും മറ്റൊരു പ്രതിയായ അന്ത്രുവിനു വയനാട്ടില്‍ താമസമൊരുക്കാനും എസ്.ഡി.പി.ഐയാണ് സഹായങ്ങള്‍ ചെയ്തത്.
നസീറുദ്ദീന്‍ വധത്തോടെ വേളത്തെ എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനം തന്നെ അവസാനിച്ച മട്ടിലായിരുന്നു. വധത്തില്‍ പ്രതിഷേധിച്ച് നിരവധി പ്രവര്‍ത്തകര്‍ സംഘടനാ ബന്ധം ഉപേക്ഷിക്കുകയും തള്ളിപ്പറയുകയും ചെയ്തിരുന്നു. നസീറുദ്ദീന്‍ കൊല്ലപ്പെട്ട ശേഷം അനുജന്‍ നിസാമുദ്ദീന്‍ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു. തന്റെ രണ്ടു മക്കളെയും നഷ്ടപ്പെട്ട പ്രവാസിയായ പിതാവ് കെ.പി അബ്ദുല്‍ അസീസ് കാണിച്ച അസാമാന്യ ക്ഷമയും ധൈര്യവും ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതിവിധി പ്രഖ്യാപിച്ചപ്പോള്‍ അതു കേള്‍ക്കാനായി അസീസും ഭാര്യ ശാക്കിറയും മറ്റു ബന്ധുക്കളുമെത്തിയിരുന്നു.


പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹിക്കുന്ന ശിക്ഷ: സുഹൃത്തുക്കള്‍


കുറ്റ്യാടി: തങ്ങളുടെ സുഹൃത്തിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയ ഘാതകര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നീതിപീഠം നടപ്പാക്കിയെങ്കിലും പ്രിയപ്പെട്ടവന്റെ ഓര്‍മയില്‍ വിതുമ്പലടയ്ക്കാനാവാതെ സുഹൃത്തുക്കള്‍. ശിക്ഷയില്‍ പൂര്‍ണ തൃപ്തരാണ് ഞങ്ങള്‍. എന്നാല്‍ കൊലപാതകത്തില്‍ എല്ലാനിലയിലും സഹായിച്ച മൂന്നു മുതല്‍ ഏഴുവരെയുള്ള പ്രതികളെ വെറുതെ വിട്ടതില്‍ അങ്ങേയറ്റത്തെ ദുഃഖമുണ്ട്. മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുന്ന കുടുംബത്തിന് എല്ലാ സഹായവും ചെയ്യും. ഒരു നാടിന്റെ പ്രാര്‍ഥനയുടെ ഫലമാണ് പ്രതികള്‍ക്ക് തക്കതായ ശിക്ഷലഭിച്ചതെന്ന് വിശ്വസിക്കുന്നു. എസ്.കെ.എസ്.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസീറുദ്ദീന്റെ കൊലപാതകികളുടെ ശിക്ഷാവിധിയില്‍ പ്രതികരിക്കുകയായിരുന്നു സുഹൃത്തുക്കള്‍.
പക്വതയോടെയും ഉത്സാഹത്തോടെയും സേവന മനസ്‌കതയോടെയും പ്രവര്‍ത്തിച്ചവനാണു നസീറുദ്ദീന്‍. നാട്ടിലെ മത പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങി എല്ലാവര്‍ക്കും മാതൃകയാവുകയായിരുന്നു. പ്രദേശത്ത് മജ്‌ലിസുന്നൂര്‍ ആരംഭിച്ചതും നിരവധി റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടന്നുവന്നതും നസീറുദ്ദീന്റെ നേതൃത്വത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.
ഭാവിയില്‍ നാടിന്റെ വെളിച്ചമാവേണ്ടിയിരുന്ന അവനെ എന്തിന് ഇല്ലാതാക്കി എന്നത് ഇപ്പോഴും മനസിലാകുന്നില്ല. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു അവന്‍. അനന്തോത്ത് സലഫി മസ്ജിദിന് സമീപം എസ്.ഡി.പി.ഐ കൊലപാതികള്‍ നസീറുദ്ദീനെ തടഞ്ഞുനിര്‍ത്തി കുത്തി കടന്നുകളഞ്ഞപ്പോള്‍ ഓടിയെത്തിയ പ്രദേശവാസികളായ അനന്തോത്ത് ബാലനും ചാമക്കാലയി സജിലേഷും ആയിരുന്നു മുറിവു കെട്ടിയത്. ആണ്ടുകള്‍ എത്ര കഴിഞ്ഞാലും തങ്ങളുടെ നസീറിന്റെ മരിക്കാത്ത ഓര്‍മകള്‍ ഹൃദയത്തിലുണ്ടാവും. അവന്‍ തുടങ്ങിവച്ചതെല്ലാം പൂര്‍ത്തിയാക്കുമെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago