മാനന്തവാടി മത്സ്യമാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ കാരണം ഭരണസമിതിയുടെ അനാസ്ഥയെന്ന്
മാനന്തവാടി: മത്സ്യമാര്‍ക്കറ്റ് മാനന്തവാടി സബ് കലക്ടറുടെ ഉത്തരവുപ്രകാരം അടച്ചുപൂട്ടിയത് ഭരണസമിതിയുടെ അനാസ്ഥ കാരണമാണെന്ന് മത്സ്യ തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) കുറ്റപ്പെടുത്തി.
വിഷയത്തില്‍ ഇക്കഴിഞ്ഞ 27ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നവംബര്‍ ഏഴിന് സബ്കലക്ടര്‍ നഗരസഭക്ക് നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഹാജരായ ഉദ്യോഗസ്ഥര്‍ 6 മാസം സമയം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. താല്‍കാലിക സംവിധാനം ഒരുക്കി മലിന ജലം പുറത്തേക്ക് ഒഴുകാതിരിക്കാന്‍ നടപടി സ്വീകരിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ക്രിമിനല്‍ നടപടി ചട്ടം 142 പ്രകാരം ചില്ലറകച്ചവടം നിര്‍ത്തി വെച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതോടെ നാനൂറോളം തൊഴിലാളികളുടെ ഉപജീവനമാണ് ഇല്ലാതായിരിക്കുന്നത്.
വര്‍ഷാവര്‍ഷം വന്‍തുകക്ക് ലേലം ചെയ്യുന്ന മാര്‍ക്കറ്റില്‍ മാലിന്യനിര്‍മാര്‍ജനത്തിനോ മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനോ നാളിതുവരെ നഗസഭാ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാര്‍ക്കറ്റ് കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ബോര്‍ഡ് യോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെ 67 ലക്ഷം രൂപ ചെലവഴിച്ച് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി വാഹനങ്ങള്‍ക്ക് പോലും അകത്ത് പ്രവേശിക്കാന്‍ കഴിയാത്ത രീതിയിലും ബില്‍ഡിങ് ചട്ടം ലംഘിച്ചാണ് പുതിയ കെട്ടിട നിര്‍മാണ പ്രവൃത്തി നടക്കുന്നത്. യോഗത്തില്‍ അഡ്വ. അബ്ദുല്‍ റഷീദ് പടയന്‍, സാഫിര്‍, ഷുക്കൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."