HOME
DETAILS
MAL
നിത്യാനന്ദയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടി
backup
November 24 2019 | 01:11 AM
അഹമ്മദാബാദ്: വിവാദ ആള്‍ദൈവം നിത്യാനന്ദ സ്വാമിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ആശ്രമത്തിലെ പെണ്‍കുട്ടി. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ അതികഠിനമായ മാനസികപീഡനം അനുഭവിച്ചിരുന്നതായി ബംഗളൂരു സ്വദേശിനിയായ 15 കാരി വെളിപ്പെടുത്തി. മാതാപിതാക്കളുടെ പരാതിയില്‍ ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് ആശ്രമത്തില്‍നിന്ന് കഴിഞ്ഞമാസം രക്ഷപ്പെട്ട പെണ്‍കുട്ടിയാണ് ആശ്രമത്തിനും നിത്യാനന്ദയ്ക്കും എതിരേ ആരോപണവുമായി രംഗത്തുവന്നത്.
2013 മേയിലാണ് നിത്യാനന്ദയുടെ അഹമ്മദാബാദ് ആശ്രമമായ 'ഗുരുകുല'ത്തില്‍ ചേര്‍ന്നത്. 2017 മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങുകയായിരുന്നു. നിത്യാനന്ദയ്ക്കായി പ്രചാരണം നടത്തേണ്ടതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കായി. പ്രചാരണങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ ആവശ്യമായിരുന്നു. ഈ പണം തങ്ങള്‍ തന്നെ കണ്ടെത്തുകയും വേണം. മൂന്നുലക്ഷം മുതല്‍ എട്ട് കോടി രൂപ വരെയാണ് സംഭാവന ആവശ്യമായിരുന്നത്. പ്രചാരണങ്ങള്‍ക്കായി അര്‍ധരാത്രി വിളിച്ചെഴുന്നേല്പിച്ച് വിഡിയോ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. ഉറക്കില്‍ നിന്നെഴുന്നേറ്റ് വലിയ ആഭരണങ്ങളും പുതിയ വസ്ത്രങ്ങളും ധരിച്ച് മേക്കപ്പും ചെയ്തായിരുന്നു വിഡിയോ തയാറാക്കേണ്ടത്. ഇത് മാനസികമായി തളര്‍ത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു.
തന്റെ മൂത്ത സഹോദരിയും പ്രചാരണവിഡിയോകള് ചെയ്തിരുന്നു. വിഡിയോയില്‍ സ്വന്തം മാതാപിതാക്കള്‍ക്കെതിരേ മോശമായി സംസാരിക്കാന്‍ നിത്യാനന്ദ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ആശ്രമത്തിനെതിരേ പെണ്‍കുട്ടിയുടെ പിതാവ് നല്കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."