HOME
DETAILS
MAL
പഞ്ചാബിന്റെ മുഖംമാറ്റിയ മുഖ്യമന്ത്രി
backup
July 30 2017 | 03:07 AM
പരേതനായ മിയാന്‍ മുഹമ്മദ് ശരീഫിന്റെ മകന്. നവാസ് ശരീഫിന്റെ വിശ്വസ്തനായ ഇളയ സഹോദരന്. നിലവില്‍ പാകിസ്താനിലെ ഏറ്റവും പ്രധാന പ്രവിശ്യയായ പഞ്ചാബിലെ മുഖ്യമന്ത്രിയാണ്.
1988 ല്‍ പഞ്ചാബ് അസംബ്ലിയിലെ അംഗമായാണ് രാഷ്ട്രീയ പ്രവേശം. 1993 ല്‍ പഞ്ചാബ് പ്രതിപക്ഷ നേതാവായി. പഞ്ചാബിന്റെ വികസനത്തിന്റെ മുഖച്ഛായ മാറ്റിയയാള്‍ എന്നാണ് ഇദ്ദേഹത്തെ കുറിച്ച് പാകിസ്താന് ഹെറാള്‍ഡ് വിശേഷിപ്പിക്കുന്നത്. 1997 മുതല്‍ 1999 വരെ പഞ്ചാബ് മുഖ്യമന്ത്രിയായി. കുറച്ചു കാലം സഊദിയില്‍ കഴിഞ്ഞു. 2007 ലാണ് പിന്നീട് പാകിസ്താനിലേക്ക് മടങ്ങുന്നത്. ഇന്ത്യയോടുള്ള ശഹബാസിന്റെ നിലപാട് നവാസ് ശരീഫിനേക്കാള്‍ കടുത്തതാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."