HOME
DETAILS
MAL
അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്ന് ലഹരിവസ്തുക്കള്‍ പിടികൂടി
backup
August 07 2016 | 21:08 PM
കൊല്ലം: സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ലഹരി ഉല്പന്നങ്ങള് പിടികൂടി. ഇന്നലെ രാവിലെ 7 മുതല്‍ തുടങ്ങിയ റെയ്ഡില്‍ ഉത്തര്‍പ്രദേശ് സ്വദേശി വിനോദ് കുമാര്‍, അസം സ്വദേശികളായ നാരായണ്‍, അസീസുല്‍ ഇസ്ലാം, ബംഗാള്‍ സ്വദേശികളായ ഹസന് അലി, അബ്ദുല്‍ കലാം, ഇനാമുല്‍ ഹക്ക്, ഒറീസ സ്വദേശികളായ ഗിരീഷ് ചന്ദ്ര നായിക്, അയ്യൂബ് അന്‍സാരി, സൗരഭ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
വിവിധ പൊലിസ് സ്റ്റേഷനുകളിലായി ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റി പൊലിസ് കമ്മീഷണര്‍ ഡോ. എസ് സതീഷ് ബിനോയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡില്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ റെക്സ് ബോബി അര്‍വിന്‍, അസി. എക്സൈസ് കമ്മീഷണര്‍ രാധാകൃഷ്ണ പിള്ള എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."